
അപാരമായ ഫാഷന്‍ സെന്‍സ് പ്രകടമാക്കുന്ന നടിയാണ് കരിഷ്മ കപൂര്‍. ഇന്ത്യന്‍ പരമ്പരാഗത വസ്ത്രങ്ങളിലായാലും റെഡ് കാര്‍പ്പറ്റിലെ ഗൗണുകളിലായാലും തിളങ്ങാന്‍ താരത്തിന് സാധിക്കാറുണ്ട്. സാരിയുടുത്താലും യുവതാരങ്ങളെ അസൂയാലുക്കളാക്കുന്ന സൗന്ദര്യത്തിനുടമയാണ് കരിഷ്മ.
അടുത്തിടെ കല്യാണ്‍ ജൂവലേഴ്സിന്റെ പരിപാടിയില്‍ കരിഷ്മ ധരിച്ച വസ്ത്രമാണ് ചര്‍ച്ചയാകുന്നത്. ഗ്രീന്‍ അനാര്‍ക്കലി പ്രിന്റഡ് സ്യൂട്ടിലാണ് കരിഷ്മ ചടങ്ങില്‍ പ്രത്യക്ഷപ്പെട്ടത്.
പ്രശസ്ത ഡിസൈനറായ റുതുകുമാര് തയാറാക്കിയ ഈ ഡ്രസിന് സ്പ്രൂസ് ഗ്രീന്‍ ആന്‍ഡ് മള്‍ട്ടി റോഷാഫി അനാര്‍ക്കലി സ്യൂട്ട് എന്നാണ് പേര്. വിലയാകട്ടെ 1.50 ലക്ഷം രൂപയും.
മിന്റ് ഗ്രീന്‍ സില്‍ക്കും കോട്ടണ്‍ അനാര്‍ക്കലി കുര്‍ത്തയില്‍ മുഴുനീള ഷീര്‍ സ്ലീവ് വീതിയേറിയ സ്കൂപ്പ് നെക്ക്ലൈന്‍, പൂക്കളുടെ രൂപങ്ങള്‍, എംബ്രോഡറി ചെയ്ത ബോര്‍ഡറുകള്‍, ഗോള്‍ഡ് ഗോട്ട വര്‍ക്ക്, സെക്വിന്‍ അലങ്കാരങ്ങള്‍ എന്നിവയാല്‍ അലങ്കരിച്ച പ്ലീറ്റഡ് ലേയേര്‍ഡ് പാവാടയുമായി ജോടിയാക്കിയ നെഞ്ചിനു താഴെയുളള ഒരു സിഞ്ച്ഡ് ഡിസൈന്‍ എന്നിവ ഉള്‍പ്പെടുന്നതാണ് ഈ സ്യൂട്ട്.
മരതകം പതിച്ച സ്വര്‍ണ നെക്ലേസ് , വസ്ത്രത്തോട് ചേരുന്ന കമ്മലുകള്‍,മോതിരം എന്നിവയും മനോഹരമാണ്. ഒട്ടേറെ പേരാണ് താരത്തിന്റെ ലുക്കിനെയും വസ്ത്രത്തെയും അഭിനന്ദിച്ച് രംഗത്തെത്തിയത്.
മേക്കപ്പും എടുത്ത് പറയേണ്ടതാണ്. രണ്ടായി പകുത്തിട്ട തലമുടിയും തിളങ്ങുന്ന സ്മോക്കി ഐ ഷാഡോയും ബെറി ടോണ്‍ ഉളള ലിപ്സ്റ്റിക്കും മസ്കാര പൂശിയ കണ്പീലികളും കരിഷ്മയെ അതിമനോഹരിയാക്കുന്നു.






