
ഏറ്റവും കൂടുതല്‍ അശ്ലീല വീഡിയോകള്‍ കാണുന്ന രാജ്യങ്ങളെക്കുറിച്ചുള്ള വിവരങ്ങള്‍ പുറത്ത് വിട്ട് പോണ് ഹബ് എന്ന വെബ് സൈറ്റ്. റിപ്പോര്‍ട്ട് പ്രകാരം ഏറ്റവും കൂടുതല്‍ അശ്ലീല സൈറ്റുകള്‍ സന്ദര്‍ശിയ്ക്കുന്ന ഒരു രാജ്യം ഇന്ത്യ ആണ് എന്നാണ്. മാത്രമല്ല 2016ല്‍ പോണ് ലോകത്ത് ഏറ്റവും കൂടുതല്‍ സെര്‍ച്ച് ചെയ്യപ്പെട്ട വാക്ക് ഇന്ത്യയുമായി ബന്ധപ്പെട്ടാണ് എന്നാണ്. ആഗോള തലത്തില്‍ നാലാം സ്ഥാനമാണ് ഇന്ത്യയ്ക്ക് ഈ കാര്യത്തില്‍ ഉള്ളത്. അമേരിക്ക, യു കെ, കാനഡ എന്നീ രാജ്യങ്ങളാണ് ആദ്യസ്ഥാനങ്ങള്‍. കഴിഞ്ഞ തവണ ഇന്ത്യയ്ക്ക് മൂന്നാം സ്ഥാനമായിരുന്നു. ഈ വര്‍ഷം നോട്ട് നിരോധനം ഉള്‍പ്പെടെ വേറെ വിഷയങ്ങളില്‍ ശ്രദ്ധിച്ചത് കൊണ്ടാവാം സ്ഥാനം താഴെപ്പോയത്.
ഇന്ത്യന്‍ വൈഫ്, ഇന്ത്യന്‍ കോളേജ് ഗേള്‍, ഇന്ത്യന്‍ ഭാഭി ഒക്കെയാണ് ഏറ്റവും സെര്‍ച്ച് ചെയ്യപ്പെട്ട വാക്കുകള്‍. കഴിഞ്ഞ വര്‍ഷം ഇന്ത്യന്‍ ഭാഭി ഒന്നാം സ്ഥാനത്താരുന്നെങ്കില് ഈ വര്‍ഷം അത് ഇന്ത്യന്‍ വൈഫ് ആയി എന്നൊരു പുരോഗമനം ഉണ്ട്!
സണ്ണി ലിയോണ്‍, മിയ ഖലീഫ, ലിസ ആന്‍ എന്നിവരാണ് ഏറ്റവും സെര്‍ച്ച് ചെയ്യപ്പെട്ട വ്യക്തികള്‍. ഇവരൊക്കെ കഴിഞ്ഞ വര്‍ഷത്തെ സ്ഥാനങ്ങള്‍ നിലനിര്‍ത്തി.






