
വളരെ പ്രൈവറ്റ് ആയിട്ടുള്ള വ്യക്തിയാണ് മീര ജാസ്മിന്. സിനിമാ സംബന്ധമായ വിശേഷങ്ങള്‍ എല്ലാം തുറന്ന് പറയുമെങ്കിലും, തന്റെ കുടുംബ കാര്യങ്ങളില്‍ എന്നും ഒരു സ്വകാര്യത സൂക്ഷിച്ചിരുന്നു. ഇപ്പോള്‍ അച്ഛന് മരണപ്പെട്ടതിന് ശേഷമാണ് ആദ്യമായി ഒരു കുടുംബ ചിത്രം മീര തന്റെ സോഷ്യല്‍ മീഡിയ പേജില്‍ പങ്കുവച്ചത് പോലും.
ഇപ്പോഴിതാ സഹൗദരങ്ങള്ക്കൊപ്പമുള്ള ചിത്രം ഇന്‍സ്റ്റഗ്രാം സ്റ്റോറിയായി പങ്കുവച്ച് എത്തിയിരിക്കുകയാണ് നടി. വയ്യാത്ത സഹോദരനെ ചേര്‍ത്ത് പിടിച്ച് മറ്റ് നാല് സഹോദരങ്ങളും ഒന്നിച്ചു നില്ക്കുന്ന ചിത്രം അല്പം ഇമോഷണല്‍ കൂടെയാണ്.
ഇക്കഴിഞ്ഞ ഏപ്രില്‍ 4 ന് ആയിരുന്നു മീര ജാസ്മിന്റെ അച്ഛന് ജോസഫ് ഫിലിപ് മരണപ്പെട്ടത്. കുടുംബത്തിന് വേണ്ടി അത്രയധികം കഷ്ടപ്പെട്ട അച്ഛന്റെ ഏറ്റവും വലിയ ആഗ്രഹം എപ്പോഴും ഒത്തൊരുമയോടെ സ്നേഹത്തോടെ കഴിയുക എന്നതായിരുന്നു. അച്ഛന്റെ മരണാനന്തര ചടങ്ങില്‍ അക്കാര്യം മീര സംസാരിക്കുകയും ചെയ്തിട്ടുണ്ട്. അച്ഛന് പോയി എങ്കിലും ബന്ധങ്ങള്‍ക്കൊന്നും ഒരിക്കലും ഒരു വിള്ളലും സംഭവിക്കില്ല എന്ന് പറയും വിധമാണ് മീരയുടെ പുതിയ ഇന്‍സ്റ്റഗ്രാം സ്റ്റോറി.
ഏലിയാമ്മ എന്നാണ് മീര ജാസ്മിന്റെ അമ്മയുടെ പേര്. മീരയടക്കം അഞ്ച് മക്കളാണ് ഏലിയാമ്മയ്ക്കും ജോസഫ് ഫിലിപ്പിനും. ഏറ്റവും ഇളവളാണ് മീര. ജിബി, ജെനി, ജോര്‍ജ്, ജോയ് എന്നിവരാണ് മറ്റ് സഹോദരങ്ങള്‍. സഹോദരി ജെനി ഒന്നുരണ്ട് സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്. ജോര്‍ജ് സംവിധായകനും അസിസ്റ്റന്റ് ഡയറക്ടറും ഒക്കെയാണ്.






