
ന്യൂയോര്‍ക്ക്: നാസയുടെ പുതിയ ബഹിരാകാശ പേടകമായ ' സൈക്കില്‍ നിന്ന് ഭൂമിയിലേക്ക് നിഗൂഢമായ ലേസര്‍ സിഗ്നലുകള്‍ ലഭിച്ചുത്തുടങ്ങിയെന്ന് നാസ. ഏകദേശം 140 ദശലക്ഷം മൈല്‍ അകലെ സൈക്കില്‍ ഉത്ഭവിച്ച സിഗ്നലാണ് ഭൂമിയിലെത്തിയത്. 2023 ഒക്ടോബറിലായിരുന്നു ഛിന്നഗ്രഹമായ സൈക്ക് -16ലേക്ക് നാസ പേടകം അയച്ചത്. സൗരയൂഥത്തിലെ അപൂര്‍വമായ ലോഹം കൊണ്ടാണ് ഛിന്നഗ്രഹം നിര്‍മിക്കപ്പെട്ടിരിക്കുന്നത്. ചൊവ്വയ്ക്കും വ്യാഴത്തിനും ഇടയിലുള്ള വലയത്തിലാണ് ഈ ഛിന്നഗ്രഹം സ്ഥിതി ചെയ്യുന്നത്.
ഛിന്നഗ്രഹത്തിന്റെ പേര് തന്നെയാണ് പേടകത്തിനും നല്‍കിയിരിക്കുന്നത്. ലേസര്‍ വികിരണങ്ങള്‍ പഠിക്കുകയും ദൗത്യത്തിന്റെ ലക്ഷ്യമാണ്.
ബഹിരാകാശത്തെ വലിയ ദൂരങ്ങളില്‍ നിന്ന് ലേസര്‍ ആശയവിനിമയം സാധ്യമാക്കാനായി ഡീപ് സ്പേസ് ഒപ്റ്റിക്കല്‍ കമ്മ്യൂണിക്കേഷന്‍സ് (ഡിഎസ്ഒസി) സിസ്റ്റം സൈക്കിയില്‍ സജ്ജീകരിച്ചിരിക്കുന്നു. സൈക്ക് പ്രാഥമികമായി റേഡിയോ ഫ്രീക്വന്‍സിയാണ് ആശയവിനിമയത്തിനായി ഉപയോഗിക്കുന്നുണ്ടെങ്കിലും ഒപ്റ്റിക്കല്‍ കമ്മ്യൂണിക്കേഷന്‍സ് സാങ്കേതികവിദ്യയിലും മേന്മ തെളിയിച്ചിട്ടുണ്ട്. നിലവില്‍ ഭൂമിയും സൂര്യനും തമ്മിലുള്ള ദൂരത്തിന്റെ 1.5 മടങ്ങ് ദൂരത്തില്‍ നിന്നാണ് ലേസര്‍ രശ്മികള്‍ ഭൂമിയിലേക്കയച്ചത്.
സൈക്കിയുടെ റേഡിയോ ട്രാന്‍സ്മിറ്ററുമായി ഡിഎസ്ഒസി വിജയകരമായി പ്രവര്‍ത്തിക്കുകയും ബഹിരാകാശ പേടകത്തില്‍ നിന്ന് നേരിട്ട് ഭൂമിയിലേക്ക് വിവരങ്ങള്‍ കൈമാറാനാകുകയും ചെയ്യുമെന്ന് സതേണ്‍ കാലിഫോര്‍ണിയയിലെ നാസയുടെ ജെറ്റ് പ്രൊപ്പല്‍ഷന്‍ ലബോറട്ടറിയിലെ (ജെപിഎല്‍) പ്രൊജക്ട് ഓപ്പറേഷന് ലീഡറായ മീര ശ്രീനിവാസന് പറഞ്ഞു. ഏപ്രില്‍ എട്ടിനാണ് ഡാറ്റ ലേസര്‍ കമ്മ്യൂണിക്കേഷന്‍ വഴിയാണ് കൈമാറ്റം ചെയ്യപ്പെട്ടത്. ഏപ്രില്‍ 8-ന് നടന്ന പരീക്ഷണത്തിനിടെ, പരമാവധി 25 Mbps എന്ന നിരക്കില്‍ പേടകം വിജയകരമായി ടെസ്റ്റ് ഡാറ്റ കൈമാറ്റം ചെയ്തു.






