
ന്യൂഡല്‍ഹി; ചാമ്പ്യന്‍സ് ട്രോഫിയില്‍ പങ്കെടുക്കാന്‍ ഇന്ത്യ പാകിസ്ഥാനിലെത്തിയില്ലെങ്കില്‍ ഐസിസിയോട് യുക്തിസഹമായ ഉത്തരം നല്കേണ്ടതായിവരുമെന്ന് മുന്‍ പാക് താരം. പാകിസ്ഥാനില്‍ അടുത്ത വര്‍ഷം നടക്കുന്ന ടൂര്‍ണമെന്റില്‍ പങ്കെടുക്കാതിരുന്നാല്‍ ഇന്ത്യന്‍ ടീമിന് പ്രത്യഘാതങ്ങള്‍ നേരിടേണ്ടി വരുമെന്ന് മുന്‍ പാക് താരം റാഷീദ് ലത്തീഫ് പറഞ്ഞു.
പാകിസ്ഥാനില്‍ നടക്കുന്ന ചാമ്പ്യന്‍സ് ട്രോഫിയില്‍ ടീം ഇന്ത്യ പങ്കെടുത്തേക്കില്ലെന്നാണ് അഭ്യൂഹങ്ങള്‍. ടൂര്‍ണമെന്റിന്റെ വേദി മാറ്റുന്നത് സംബന്ധിച്ചും ഹൈബ്രിഡ് മോഡല്‍ കൊണ്ടുവരുന്നതിനുമുള്ള ചര്‍ച്ചകള്‍ നടക്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ട്.
''നിങ്ങള്‍ക്ക് ഉഭയകക്ഷി പരമ്പര നിരസിക്കാം, പക്ഷേ ഐസിസി പരിപാടികള്‍ നിരസിക്കുന്നത് ബുദ്ധിമുട്ടുളള കാര്യമാണ്. ലോകകപ്പ് കളിക്കാന്‍ ഇന്ത്യയിലേക്ക് പോകേണ്ടി വരുമെന്ന് പാകിസ്ഥാന് അറിയാവുന്നത് പോലെ, എവിടെയാണ് കളിക്കേണ്ടതെന്ന് ടീമുകള്‍ക്ക് അറിയാം. ഇതനുസരിച്ചാണ് ക്രിക്കറ്റ് ബോര്‍ഡുകള്‍ കരാറുകള്‍ ഒപ്പുവച്ചത്'' റാഷിദ് ലത്തീഫ് പറഞ്ഞു.




