അല്പം ഭാരമുള്ള സാധനങ്ങള്‍ പ്രത്യേകിച്ചും അലമാരപോലെയുള്ള വസ്തുക്കള്‍ ഒരു സ്ഥലത്ത് നിന്ന് മറ്റൊരു സ്ഥലത്തേക്ക് മാറ്റണമെങ്കില്‍ സാധാരണയായി കുറച്ച് ആളുകളെ സഹായത്തിന് വിളിക്കും, അതുമല്ലെങ്കില്‍ ഒരു പിക്കപ്പ് ട്രക്ക് വിളിക്കും. എന്നാല്‍ ഒരു അലമാര സ്കൂട്ടറില്‍ കൊണ്ടുപോയാല്‍ എങ്ങനെയിരിക്കും? ഭൂരിഭാഗം ആളുകളെ സംബന്ധിച്ച് ആരും അത്തരത്തിലൊരു സാഹസികതയ്ക്ക് മുതിരാറില്ല. എന്നാല്‍ അങ്ങനെയുള്ളവരും മിടുക്കരായ ആളുകള്‍ ഉണ്ടെങ്കിലോ? ഒരു വമ്പന്‍ അലമാര സ്കൂട്ടറില്‍ വച്ചുകൊണ്ടു പോകുന്ന ഒരാളുടെ വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാവുന്നത്.
മഹീന്ദ്ര ഗ്രൂപ്പ് ചെയര്‍പേഴ്സണ്‍, ആനന്ദ് മഹീന്ദ്രയാണ് ഈ വീഡിയോ തന്റെ ട്വിറ്റര്‍ അക്കൗണ്ട് വഴി പങ്കുവച്ചിരിക്കുന്നത്. ഈ വീഡിയോ കണ്ടാല്‍ ആരായാലും തലയില്‍ കൈ വച്ചു പോകും എന്നതില്‍ ഒരു സംശയവും വേണ്ട. കുറച്ചുപേര്‍ ചേര്‍ന്ന് ഒരു വന്‍ അലമാര സ്കൂട്ടറില്‍ വയ്ക്കുന്നതാണ് ആദ്യം കാണുന്നത്. കയര്‍ കൊണ്ട് കെട്ടിയ നിലയിലാണ് അലമാര ഉള്ളത്. ഒരുവിധത്തില്‍, കഷ്ടപ്പെട്ടാണ് അലമാര സ്കൂട്ടറിന്റെ മുകളില്‍ വയ്ക്കുന്നത്. ശേഷം ഒരാള്‍ സ്കൂട്ടറില്‍ കയറിയിരിക്കുന്നു. ഒരു സ്ത്രീയടക്കം പലരും ആശങ്കയോടെ നോക്കുന്നതും വീഡിയോയില്‍ കാണാം.
വീഡിയോ കാണുമ്പോള്‍ ഉറപ്പായും ഇയാള്‍ക്ക് ഈ അലമാര സ്കൂട്ടറില്‍ കൊണ്ടുപോകാന്‍ കഴിയില്ല എന്ന് നമ്മള് കരുതും. എന്നാല്‍, ആ കരുതലൊക്കെ തെറ്റാണ്. അയാള്‍ സ്കൂട്ടറില്‍ അലമാരയുമായി പോകുന്നതാണ് പിന്നെ കാണുന്നത്. അതും കുറേദൂരം നല്ല റോഡിലൂടെയും മണ്റോഡിലൂടെയും ഒക്കെ ഇയാള്‍ അലമാരയുമായി പോകുന്നു. ഒടുവില്‍ തന്റെ ലക്ഷ്യത്തിലെത്തി നില്‍ക്കുന്നതാണ് വീഡിയോയുടെ അവസാനം കാണുന്നത്. '10 മിനിറ്റ് ഫര്‍ണിച്ചര്‍ സര്‍വീസ് (ഭക്ഷണമോ പലചരക്കോ അല്ല) ഇതുപോലെയിരിക്കും എന്നാണ് ഞാന്‍ കരുതുന്നത്' എന്ന കാപ്ഷനോടെയാണ് ആനന്ദ് മഹീന്ദ്ര വീഡിയോ ഷെയര്‍ ചെയ്തിരിക്കുന്നത്. എന്തായാലും, നെറ്റിസണ്‍സിനെ വീഡിയോ അതിശയിപ്പിച്ചിട്ടുണ്ട്. നിരവധിപ്പേരാണ് വീഡിയോയുടെ താഴെ രസകരമായ കമന്റുകളുമായി എത്തിയിട്ടുള്ളത്.

Comments