
നമ്മുടെ രാജ്യത്തെ തെരവുകളില്‍ കാളകളെ നാം കണ്ടിട്ടുണ്ടാകും. ചിലപ്പോള്‍ ഇവയെക്കൊണ്ട് വഴിയാത്രക്കാര്‍ക്കെല്ലാം ബുദ്ധിമുട്ടുകള്‍ ഉണ്ടാകാറുണ്ട്. ഇങ്ങനെ പൊല്ലാപ്പുണ്ടാക്കുന്ന കാളകളുടെ അനവധി വീഡിയോകള്‍ നമ്മള് സോഷ്യല്‍ മീഡിയയില്‍ കണ്ടിട്ടുണ്ടാകും. എന്നാല്‍ ഒരു പോലീസുകാരനും നാട്ടുകാരും ചേര്‍ന്ന് ഒരു കാളയെ വടികൊണ്ട് ഓടിക്കാന്‍ ശ്രമിക്കുന്നതിന്റെ ദൃശ്യങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടുന്നത്.
ഉത്തര്‍പ്രദേശിലെ ഹര്‍ദോയില്‍ നിന്ന് പകര്‍ത്തിയതാണ് ഈ വീഡിയോ എന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. കാള പൊലീസുകാരന് പിന്നാലെയും, പൊലീസുകാരന് കാളയ്ക്ക് പിന്നാലെ വടിയുമായും ഓടുന്നതാണ് വീഡിയോയില്‍ കാണുന്നത്. സംഭവം നടക്കുന്നത് രാത്രിയിലാണ്. ഒരു റോഡ് സൈഡില്‍ വച്ചാണ് സംഭവം. പോലീസുകാരന്റെ ബൈക്കിന് മുന്നിലാണ് കാള നില്‍ക്കുന്നത്. വീഡിയോയില്‍ ആദ്യം കാണുന്നത് ഒരു പോലീസുകാരന് കാളയെ വടി വച്ച് തല്ലുന്നതും ഓടിക്കാന്‍ ശ്രമിക്കുന്നതുമാണ്. എന്നാല്‍, കാളയ്ക്ക് പോകാന്‍ ഒരുദ്ദേശ്യവും ഇല്ലായിരുന്നു. നടന്നു തളര്‍ന്നിട്ടാണോ എന്നറിയില്ല, ഇടയ്ക്ക് കാളയൊന്ന് കിടക്കുന്നതും കാണാം.
കാള പോലീസുകാരന്റെ പിന്നാലെ പോകുന്നതും കാണാം. ആ സമയത്ത് അയാളുടെ കയ്യിലുണ്ടായിരുന്ന വടി താഴെ പോകുന്നു. എന്നിട്ടും അയാള്‍ കാളയെ ഭയപ്പെടുത്തി ഓടിക്കാന്‍ ശ്രമിക്കുന്നുണ്ട്. കാളയും അയാളെ വിടാതെ പിന്നാലെ പോവുന്നു. എന്തായാലും അയാള്‍ പിന്നെയും താഴെ വീണ വടി എടുക്കുകയും കാളയെ അത് കാണിച്ച് ഭയപ്പെടുത്തി ഓടിക്കാന്‍ ശ്രമിക്കുകയും ചെയ്യുന്നുണ്ട്. പോലീസുകാരന് മാത്രമല്ല, അയാള്‍ക്കൊപ്പം നാട്ടുകാരില്‍ ചിലരും കാളയെ തല്ലി ഓടിക്കാന്‍ കൂടുന്നതും കാണാം. എന്നാല്‍, കാളയ്ക്ക് യാതൊരു കുലുക്കവും ഇല്ല, ഭയവും ഇല്ല. എന്തായാലും വീഡിയോയുടെ അവസാനവും കാള അവിടെ തന്നെ നില്‍ക്കുന്നതാണ് കാണുന്നത്.
सांड पड़ गया पुलिसकर्मी के पीछे लग रहा है सांड की शिकायत का निस्तारण नहीं हुआ इसीलिए सांड नें हेड कांस्टेबल पर हमला बोल दिया सांड द्वारा पुलिसकर्मी को दौड़ा नें का वीडियो सोशल मीडिया पर तेजी हो रहा है वायरल pic.twitter.com/7Kc4lMOlwz
— जनाब खान क्राइम रिपोर्टर (@janabkhan08) May 7, 2024






