
പാമ്പുകളെ സംബന്ധിക്കുന്ന ഒട്ടനവധി വീഡിയോകളാണ് ദിവസവും സമൂഹ മാധ്യമങ്ങളിലൂടെ ശ്രദ്ധ നേടിക്കൊണ്ടിരിക്കുന്നത്. പാമ്പുകളെ പേടിയാണെങ്കിലും ഇത്തരം വീഡിയോകള്‍ക്ക് കാഴ്ചക്കാര്‍ ഏറെയാണ്. ഇവയില്‍ യാതൊരു ഭയമോ സങ്കോചമോ ഇല്ലാതെ പാമ്പുകളുടെ അടുത്ത് പോകുന്നവരുടെ വീഡിയോകള്‍ നാം കണ്ടിട്ടുണ്ട്. അത്തരത്തിലൊന്നാണ് ഇതും.
നമ്മുക്കറിയാം ലോകത്തിലെ ഏറ്റവും വലിയ പാമ്പുകളില്‍ ഒന്നാണ് അനക്കോണ്ട. ഈ വീഡിയോയിലും ഒരു ഭീമന് അനക്കോണ്ടയെയാണ് കാണാനാവുന്നത്. അതിനൊപ്പം ഒരാള്‍ നീന്തുന്നുമുണ്ടത്രെ. വീഡിയോ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചിരിക്കുന്നത് safari.travel.ideas എന്ന യൂസറാണ്. വീഡിയോയ്ക്കൊപ്പം വിശദമായ ഒരു കാപ്ഷനും നല്‍കിയിട്ടുണ്ട്.
'അനക്കോണ്ടയ്ക്കൊപ്പം നീന്തുന്നത് തങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നില്ല. മനുഷ്യനെ വിഴുങ്ങാന്‍ കഴിയുന്ന ഏതൊരു പാമ്പിനൊപ്പവും വെള്ളത്തില്‍ ഇറങ്ങുന്നതും തങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നില്ല. എങ്കിലും ചിലയാളുകള്‍ക്ക് അത് സുരക്ഷിതമായി ചെയ്യാനുള്ള കഴിവുണ്ടാവാം. അത് സുരക്ഷിതമായി ചെയ്യുക.''ഈ വീഡിയോയിലൂടെ ഞങ്ങള്‍ വ്യക്തമാക്കാന്‍ ശ്രമിക്കുന്ന കാര്യം പക്ഷേ ഇതൊന്നുമല്ല. പന്തനാല്‍ വളരെ വലിയ അനക്കോണ്ടകളുടെ ആവാസ കേന്ദ്രമാണ് എന്നതാണ്. അതിനാല്‍ പാമ്പുകളോട് താല്പര്യമുള്ള, പ്രത്യേകിച്ച് അനക്കോണ്ടയെ കാണാന്‍ ഇഷ്ടപ്പെടുന്നവര്‍ക്ക് ഇവിടം സന്ദര്‍ശിക്കാം. പാമ്പിനെ കാണുമെന്ന് ഉറപ്പ് തരുന്നില്ലെങ്കിലും അതിനെ കാണാനുള്ള അവസരം ലഭിക്കാന്‍ സാധ്യതയുണ്ട്' എന്നും കാപ്ഷനില്‍ കുറിച്ചിരിക്കുന്നു.
ഒപ്പം സ്ഥലത്തിന്റെ ലൊക്കേഷനും നല്‍കിയിട്ടുണ്ട്. എന്നിരുന്നാലും വീഡിയോ ആളുകളെ അതിശയിപ്പിച്ചിട്ടുണ്ട് എന്ന കാര്യത്തില്‍ ഒരു തര്‍ക്കവും ഇല്ല. വളരെ പെട്ടെന്ന് തന്നെ അവ ആളുകളുടെ ശ്രദ്ധയാകര്‍ഷിച്ച് കഴിഞ്ഞു. അപ്പോള്‍, പാമ്പിനെ ഇഷ്ടമുള്ളവരാണെങ്കില്‍ ബ്രസീലില്‍ പോകുന്നുണ്ടെങ്കില്‍ പന്തനാല്‍ സന്ദര്‍ശിക്കാന്‍ മറക്കണ്ട. വെള്ളത്തിലിറങ്ങാതെ നോക്കുമല്ലോ.






