
നോയിഡ; ആറ് വയസുകരിനെ തെരുവ് നായആക്രമിച്ചതിന് പിന്നാലെ തെരുവ് നായയ്ക്ക് ഭക്ഷണം നല്‍കിയിരുന്ന ദമ്പതികളെ നാട്ടുകാര്‍ ആക്രമിച്ചു. സംഭവം നടന്നത് നോയിഡയിലാണ്.
പാന്‍ ഒയാസിസ് റെസിഡെന്‍ഷ്യല്‍ സൊസൈറ്റിയിലാണ് സംഭവമുണ്ടായത്. ഈ പരിസരത്തെ തെരുവു നായകള്‍ക്ക് പതിവായി ഭക്ഷണം നല്‍കിയിരുന്ന യുവ ദമ്പതികളെയാണ് നാട്ടുകാര്‍ ആക്രമിച്ചത്.
മെയ് 2നാണ് സംഭവമുണ്ടായത്. ഇവിടെ വീടിന് സമീപത്ത് കളിച്ു കൊണ്ടിരുന്ന ആറ് വയസുകാരിക്ക് തെരുവുനായയുടെ ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റിരുന്നു. രാവിലെയായിരുന്നു തെരുവുനായയുടെ ആക്രമണമുണ്ടായത്.തെരുവ് നായകള്‍ക്ക് ഉച്ചയ്ക്ക് ശേഷം ഭക്ഷണവുമായി എത്തിയ യുവ ദമ്പതികള്‍ക്ക് നേരെയാണ് ആക്രമണമുണ്ടായ്ത.
ഈ പ്രതിഷേധം വാക്കേറ്റത്തിലേക്കും കയ്യേറ്റത്തിലേക്കും എത്തുകയായിരുന്നു. ശുഭം, സംഗലിത എന്നീവര്‍ക്കാണ് നാട്ടുകാരില്‍ നിന്ന് മര്‍ദ്ദനമേറ്റത്. പൊലീസ് എത്തിയാണ് ദമ്പതികളെ ആള്‍ക്കൂട്ടത്തിന്റെ കയ്യില്‍ നിന്ന് രക്ഷിച്ചത്.






