
കാസര്‍കോട്: ഐസ്ക്രീം എന്ന വ്യാജേന ബോല്‍ ഐസ്ക്രീമില് സൂക്,ിച്ചിരുന്ന ആസിഡ് ഭാര്യയ്ക്ക് നേരെ എറിഞ്ഞ് ഭര്‍ത്താവിന്റെ ആക്രമണം. എന്നാല്‍ ഓടി രക്ഷപ്പെട്ടതിനാല്‍ ഭാര്യ ആസിഡ് ആക്രമണത്തില്‍ നിന്ന് രക്ഷപ്പെട്ടു.പിന്നാലെ ഓടിയ ഭര്‍ത്താവ് എറിഞ്ഞ ഐസ്ക്രീം ആസിഡ് അബദ്ധത്തില്‍ ദേഹത്ത് വീണ മകന് ഗുരുതരമായി പൊള്ളലേറ്റു.
സംഭവം നടന്നത് വെള്ളിയാഴ്ച്ചയായിരുന്നു.
കാഞ്ഞങ്ങാട് ചിറ്റാരിക്കല്‍ കമ്പല്ലൂരിലാണ് സംഭവം. ചിറ്റാരിക്കല്‍ കമ്പല്ലൂരിലെ പി വി സുരേന്ദ്രനാഥിനെതിരെ (49) ചിറ്റാരിക്കല്‍ പൊലീസ് ഗുരുതരമായ വകുപ്പുകള്‍ പ്രകാരം കേസ രജിസ്റ്റര്‍ ചെയ്തു. സുരേന്ദ്രനാഥിന്റെ മകന് പിവി സിദ്ധുനാഥിനാണ് (20) ആസിഡ് ആക്രമണത്തില്‍ പൊള്ളലേറ്റത്. സിദ്ധുനാഥിന്റെ പുറത്താണ് ആസിഡ് ബോള്‍ വീണത്. പുറത്തടക്കം ഗുരുതരമായി പൊള്ളലേറ്റ യുവാവിനെ കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളജ് ആശുപത്രി?യില്‍ അത്യാഹിത വിഭാഗത്തില്‍ പ്രവേശിപ്പിച്ചു.






