
ബംഗളൂരു; ലെംഗികാരോപണ കേസിലെ അതിജീവിതയെ തട്ടികൊണ്ടുപോയ കേസില്‍ ജനതാദര് നേതാവായ എച്ച് ഡി രേവ്മണയ്ക്ക് ജാമ്യം അനുവദിച്ചു. ഹെംഗളൂരു കോടതി ഉപാധികളോടെയാണ് ജാമ്യം അനുവദിച്ചത്. യുവതിയെ തട്ടികൊണ്ടുപോയ കേസില്‍ രേവണ്ണ മെയ് 14 വരെ ജുഡ്യഷ്യല്‍ കസ്റ്റഡിയില്‍ വിട്ട് ദിവസങ്ങള്‍ക്ക് ശേഷമാണ് ജാമ്യം അനുവദിച്ചത്.
അഞ്ച് ലക്ഷം രൂപ വ്യക്തിഗത ബോണ്ടും മറ്റ് വ്യവസ്ഥകള്‍ക്കുമൊപ്പമാണ് ജാമ്യം അനുവദിച്ചിരിക്കുന്നത്. അന്വേഷണവുമായി പൂര്‍ണമായും സഹകരിക്കണമെന്നും കോടതി ആവശ്യപ്പെട്ടു. മുന്‍ പ്രധാനമന്ത്രിയും ജെഡി(എസ്) നേതാവുമായ എച്ച്ഡി ദേവഗൗഡയുടെ മകന് എച്ച്ഡി രേവണ്ണയ്ക്കെതിരെ ഏപ്രില്‍ 29നാണ് അതിജീവിതയെ തട്ടിക്കൊണ്ടുപോയെന്ന് കാണിച്ച് മകന് പരാതിപ്പെടുന്നത്.






