
വിചിത്രമെന്ന് തോന്നിക്കുന്ന ഒട്ടനവധി വാര്‍ത്തകളാണ് ദിവസവും സമൂഹ മാധ്യമങ്ങളിലൂടെ ശ്രദ്ധ നേടിക്കൊണ്ടിരിക്കുന്നത്. ഇപ്പോഴിതാ ഇവയില്‍ ഏറ്റവും പുതിയതായി പങ്കുവയ്ക്കപ്പെട്ട ഒരു വീഡിയോയാണ് നെറ്റീസണ്‍സില്‍ കൗതുകം സൃഷ്ടിക്കുന്നത്. രണ്ട് യുവാക്കള്‍ ചേര്‍ന്ന് രണ്ട് ഇലക്ട്രിക് സ്കൂട്ടറില്‍ ഒരു വലിയ സോഫയുമായി റോഡിലൂടെ ഓടിച്ച് പോകുന്ന വീഡിയോയായിരുന്നു അത്. ഒത്തൊരുമയുടെ ശക്തി പ്രകടിപ്പിക്കുന്ന വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ വളരെ പെട്ടെന്ന് തന്നെ വൈറലായി.
@lyricaanderson എന്ന ഇന്‍സ്റ്റഗ്രാം അക്കൗണ്ടാണ് വീഡിയോ പങ്കുവച്ചിരിക്കുന്നത്. 'രണ്ടുപേരും സ്കൂട്ടറുകളില്‍ ഒരു വലിയ സോഫ നീക്കുന്നു. നല്ല വര്‍ക്ക് സുഹൃത്തുക്കളെ! ഞാന്‍ നിങ്ങളെ എങ്ങനെ നിയമിക്കും.' എന്ന് കുറിച്ചുക്കൊണ്ടാണ് വീഡിയോ പങ്കുവച്ചിരിക്കുന്നത്. വീഡിയോയുടെ തുടക്കത്തില്‍ റോഡില്‍ ആരോ ഉപേക്ഷിച്ച ഒരു വലിയ സോഫ, അത് വഴി ഇലക്ട്രിക്ക് സ്കൂട്ടറില്‍ പോവുകയായിരുന്ന രണ്ട് യുവാക്കള്‍ കാണുന്നു. ഉടനെ സ്കൂട്ടര്‍ നിര്‍ത്തിയ രണ്ട് പേരും രണ്ട് സ്കൂട്ടറിന്റെ മുകളിലേക്ക് സോഫ കയറ്റിവയ്ക്കുന്നു. പിന്നെ പതിയെ റോഡിലൂടെ ഒന്നും സംഭവിക്കാത്ത പോലെ ഓടിച്ച് പോകുന്നു.
നിമിഷ നേരങ്ങള്‍ക്കുള്ളില്‍ വൈറലായ വീഡിയോ അഞ്ച് ദിവസം കൊണ്ട് രണ്ടേകാല്‍ ലക്ഷത്തിലേറെ പേരാണ് കണ്ടത്. നിരവധി ആളുകള്‍ വീഡിയോയ്ക്ക് കമന്റുമായി രംഗത്തെത്തി. 'കുട്ടികള്‍ വളരെയധികം പ്രശ്നങ്ങള്‍ക്ക് പരിഹാരം കണ്ടെത്തുന്നു.' എന്നായിരുന്നു ഒരു കാഴ്ചക്കാരന് എഴുതിയത്. 'നീ ചെയ്യേണ്ടത് ചെയ്യൂ മനുഷ്യാ. ഇത് യഥാര്‍ത്ഥത്തില്‍ ശ്രദ്ധേയമാണ്.' മറ്റൊരാള്‍ വീഡിയോയിലെ യുവാക്കളെ അഭിനന്ദിച്ചു. 'ഓ, തീര്‍ച്ചയായും എനിക്ക് അവരെ കുറച്ച് ജോലിക്ക് നിയമിക്കേണ്ടതുണ്ട്' മറ്റൊരാള്‍ എഴുതി. 'പുരുഷന്മാര്ക്ക് എന്തും ചെയ്യാന്‍ കഴിയും, പക്ഷേ തകര്‍ച്ചയെ കുറിച്ച് സംസാരിക്കാന്‍ കഴിയില്ല' മറ്റൊരു കാഴ്ചക്കാരന് എഴുതി.






