
'പ്രേതം' എന്ന് കേള്‍ക്കുമ്പോള്‍ തന്നെ ആളുകള്‍ക്ക് പേടിയാണ്. കാരണം മരണപ്പെട്ടുപോയവരുടെ ആത്മാക്കള്‍ ഭൂമിയില്‍ അലഞ്ഞുതിരിഞ്ഞു നടക്കാറുണ്ട് എന്നാണ് പലരുടെയും വിശ്വാസം. ഓരോ മതങ്ങളിലും ഇത് സംബന്ധിച്ച് വ്യത്യസ്ത വിശ്വാസങ്ങളാണ് നിലനില്‍ക്കുന്നത്. എന്നാല്‍ ഇന്നുവരെ ഇവയുടെ അസ്ഥിത്വം സംബന്ധിച്ച് യാതൊരുവിധ തെളിവുകളും കണ്ടുപിടിക്കാനായിട്ടില്ല. എങ്കിലും പ്രേത കഥകള്‍ക്ക് ഒരു പഞ്ഞവുമില്ല. ചിലര്‍ പ്രേതമുണ്ടെന്ന് വാദിച്ച് തെളിവുകള്‍ നിരത്തുന്നതും പുതുമയുള്ള കാര്യമല്ല. ഇതിനിടെയാണ് മിഷിഗണില്‍ സ്വദേശിയായ ജോണ്‍ കിപ്കെയുടെ 100 വര്‍ഷം പഴക്കമുള്ള ഫാം ഹൗസിലെ സുരക്ഷാ ക്യാമറയില്‍ പതിഞ്ഞ വിചിത്രമായ ഒരു ചിത്രം സാമൂഹിക മാധ്യമങ്ങളില്‍ പങ്കുവച്ചത്.
ജോണ്‍ കിപ്കെയുടെ ഇളയമകന് തറയില്‍ ഉറങ്ങുമ്പോള്‍ അവന്റെ മേല്‍ ഒരു പ്രേത രൂപം ചുറ്റിക്കറങ്ങുന്നതായിരുന്നു വീഡിയോയില്‍ ഉണ്ടായിരുന്നത്. അതേസമയം ജോണിന്റെ അച്ഛന് അതായത് കുട്ടിയുടെ മുത്തച്ഛന് മരിച്ചിട്ട് ഒരു മാസം മാത്രമേ ആയിട്ടൊള്ളൂവെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. കുട്ടിയുടെ അടുത്തെത്തിയത് മരിച്ച് പോയ മുത്തച്ഛനാണെന്ന് സാമൂഹിക മാധ്യമ ഉപയോക്താക്കള്‍ കുറിച്ചു. അടുത്തിടെ മാറ്റി വച്ച സിസിടിവി വീഡിയോ ദൃശ്യങ്ങള്‍ ലഭ്യമല്ലായിരുന്നു. പകരം നിശ്ചിത ഇടവേളകളില്‍ സ്നാപ്പ്ഷോട്ടുകള്‍ മാത്രം എടുക്കുന്ന അഞ്ച് സിസിടിവികളില്‍ ഒന്നില്‍ മാത്രമായിരുന്നു ഇത്തരത്തില്‍ പ്രേതത്തെ കണ്ടെത്തിയത്.
വീഡിയോ റെക്കോര്‍ഡ് ചെയ്യുന്നതിനു പകരം സ്നാപ്പ്ഷോട്ടുകള്‍ മാത്രം എടുക്കുന്ന വീട്ടില്‍ സ്ഥാപിച്ചിരിക്കുന്ന അഞ്ച് ക്യാമറകളില്‍ ഒന്ന് മാത്രമാണ് ഈ ചിത്രം പകര്‍ത്തിയത്. സ്പിരിറ്റിനെക്കുറിച്ചുള്ള തന്റെ അനിശ്ചിതത്വം ചൂണ്ടിക്കാട്ടി കിപ്കെ ഫേസ്ബുക്കില്‍ ചിത്രം പങ്കുവെച്ചു. തന്റെ പിതാവിന്റെ മരണശേഷം അസാധാരണമായ ഒന്നും വീട്ടില്‍ സംഭവിച്ചിട്ടില്ലെന്നും എന്നാല്‍, ഇളയ മകനുമായി ബന്ധപ്പെട്ടുത്തിയ ഈ ദൃശ്യങ്ങള്‍ തന്നെ അസ്വസ്ഥനാക്കുന്നുവെന്നും ജോണ്‍ കിപ്കെ എഴുതി. അതേ സമയം ജോണ്‍ പങ്കുവച്ച ചിത്രത്തില്‍ തറയില്‍ ഉറങ്ങിക്കിടക്കുന്ന കുട്ടിയുടെ സമീപത്തായി മൂടല്‍ മഞ്ഞ് പോലെ എന്തോ അവ്യക്തമായി കാണാം. സാമൂഹിക മാധ്യമ ഉപയോക്താക്കളില്‍ ചിലര്‍ വീട്ടിലെത്തിയ പ്രേതത്തിന് പ്രായമായ ഒരു സ്ത്രീയുടെ രൂപമാണെന്നും മറ്റ് ചിലര്‍ തൊപ്പി വച്ച ഒരു മാന്യനാണെന്നും അവകാശപ്പെട്ടു. മറ്റ് ചിലര്‍ ജോണിനോട് എത്രയും പെട്ടെന്ന് വീട് ഒഴിയാന്‍ ആവശ്യപ്പെട്ടു.






