
മുംബൈ ഇന്ത്യന്‍സ് നായകന് ഹര്‍ദിക് പാണ്ഡ്യയെ ടി20 ലോകകപ്പ് ടീമില്‍ ഉള്‍പ്പെടുത്തിയത് സമ്മര്‍ദ്ദത്തിന്റെ ഭാഗമായിട്ടാണോ? ഐപിഎല്ലില്‍ മോശം ഫോമില്‍ കളിച്ചിട്ടും പാണ്ഡ്യ ടീമില്‍ ഉള്‍പ്പെട്ടത് സമ്മര്‍ദ്ദത്തിന്റെ ഭാഗമായിട്ടാണെന്ന് വ്യക്തമാക്കുന്ന രീതിയിലുള്ള സംശയം ഉയര്‍ത്തിവിട്ടിരിക്കുന്നത് ബിസിസിഐ സെക്രട്ടറി ജെയ്ഷായുടെ വാക്കുകളാണ്.
ഐപിഎല്‍ ഫോമിന്റെ അടിസ്ഥാനത്തില്‍ കളിക്കാരെ തിരഞ്ഞെടുക്കാനാകില്ലെന്നായിരുന്നു ജയ് ഷാ വ്യക്തമാക്കിയത്. ഇന്ത്യന്‍ ടീം നായകന് രോഹിത് ശര്‍മ്മയ്ക്കും മുഖ്യ സെലക്ടര്‍ അഗാര്‍ക്കര്‍ക്കും പാണ്ഡ്യയെ ടീമില്‍ എടുക്കാന്‍ ആദ്യം താല്‍പ്പര്യം ഉണ്ടായിരുന്നില്ല എന്നും വിവരമുണ്ട്. മറ്റൊരു ബദല്‍ ഇല്ലാത്തതിനാലാണ് ഹര്‍ദികിനെ ടീമില്‍ എടുക്കുന്നതെന്നാണ് അജിത് അഗാര്‍ക്കര്‍ വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കിയത്.
ഐപിഎല്ലില്‍ തകര്‍പ്പന്‍ ഫോമില്‍ കളിക്കുന്ന ശുഭ്മാന്‍ ഗില്‍, റിങ്കു സിംഗ് എന്നിവരെപ്പോലുള്ള കളിക്കാരെ ടീമിലെടുക്കാതെ പാണ്ഡ്യയെ ടീമില്‍ എടുത്തതും വിവാദമായിരുന്നു. എന്നാല്‍ ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ മോശം ഫോമില്‍ കളിക്കുന്ന പാണ്ഡ്യയുടെ ടീം പ്ളേഓഫില്‍ കടക്കാതെ ആദ്യം പുറത്തായ ടീമാണ്. ടി 20 ലോകകപ്പിന്റെ നിലവാരമുള്ള ഒരു ടൂര്‍ണമെന്റിനായി സെലക്ടര്‍മാര്‍ ടീമിനെ തിരഞ്ഞെടുക്കുമ്പോള്‍ വിദേശ അനുഭവവും കണക്കിലെടുക്കേണ്ടതിന്റെ ആവശ്യകത ഷാ ഉറപ്പിച്ചു പറഞ്ഞു.
ഫോമും അനുഭവപരിചയവും തമ്മില്‍ ഇതിന് നല്ല സന്തുലിതാവസ്ഥയുണ്ട്. ഐപിഎല്‍ പ്രകടനത്തിന്റെ അടിസ്ഥാനത്തില്‍ മാത്രം സെലക്ടര്‍മാര്‍ക്ക് തിരഞ്ഞെടുക്കാന്‍ കഴിയില്ല, കാരണം വിദേശ പരിചയവും ആവശ്യമാണ്,' അദ്ദേഹം പറഞ്ഞു. രോഹിതോ മുന്‍ ഇന്ത്യന്‍ പേസര്‍ അജിത് അഗാര്‍ക്കറുടെ നേതൃത്വത്തിലുള്ള സെലക്ഷന് കമ്മിറ്റിയോ ഹാര്‍ദിക്കിനെ തിരഞ്ഞെടുക്കുന്നതിന് അനുകൂലമായിരുന്നില്ലെന്നാണ് ദൈനിക് ജാഗരണിലെ റിപ്പോര്‍ട്ട്.
സമ്മര്‍ദത്തിനൊടുവിലാണ് ഹാര്‍ദിക്കിനെ ടീമില്‍ ഉള്‍പ്പെടുത്തിയതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഇത് സാഹചര്യപരമായ സമ്മര്‍ദ്ദമാണോ (ഇന്ത്യയുടെ മികച്ച ഫാസ്റ്റ് ബൗളിംഗ് ഓള്‍റൗണ്ടറായതിനാല്‍) അല്ലെങ്കില്‍ ചില ഭാഗങ്ങളില്‍ നിന്നുള്ള സമ്മര്‍ദ്ദമാണോ എന്ന് റിപ്പോര്‍ട്ടില്‍ പരാമര്‍ശിച്ചിട്ടില്ല. അഹമ്മദാബാദില്‍ നടന്ന സെലക്ഷന് മീറ്റിംഗില്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മ്മ, ബിസിസിഐ ചീഫ് സെലക്ടര്‍ അജിത് അഗാര്‍ക്കര്‍, ചില സെലക്ടര്‍മാര്‍ എന്നിവര്‍ പാണ്ഡ്യയെ ടി20 ലോകകപ്പ് ടീമിലെത്തിക്കുന്നതിനെ എതിര്‍ത്തതായി റിപ്പോര്‍ട്ടില്‍ പറയുന്നു.
നിലവില്‍ ഇന്ത്യന്‍ ടീമിന് ഹാര്‍ദിക്കിനെ പോലെ ഒരു പേസ് ബൗളിംഗ് ഓള്‍റൗണ്ടര്‍ ഇല്ല. ശിവം ദുബെയാണ് ഹരിദ്ക്കിന് പകരമുള്ള ഏക ബദല്‍, പന്തില്‍ അദ്ദേഹത്തിന്റെ കഴിവുകള്‍ മുംബൈ ഇന്ത്യന്‍സ് താരത്തോട് അടുക്കുന്നില്ല.




