
അച്ഛന്റെ ഛായാചിത്രം നിര്‍മ്മിച്ചു നല്കിയ പെയ്ന്റിങ് സ്റ്റുഡിയോയ്ക്ക് നന്ദി പറഞ്ഞ് മീര ജാസ്മിന്.ആര്‍ടിസ്ട്രി എന്ന ഡിജിറ്റല്‍ പെയിന്റിങ് സ്റ്റുഡിയോയാണ് മീരാജാസ്മിന്റെ അച്ഛന് ജോസഫിന്റെ മനോഹരമായ ചിത്രം തടിയില്‍ തീര്‍ത്ത് ഫ്രെയം ചെയ്തു നല്‍കിയത്. ആര്‍ടിസ്ട്രി പേജിനു നന്ദി പറഞ്ഞ് മീരയുടെ കുടുംബ ഗ്രൂപ്പ് ആയ തഴയില്‍ ഫാമിലിയും ഇന്‍സ്റ്റഗ്രാമില്‍ വീഡിയോ പങ്കുവെച്ചിട്ടുണ്ട്.
അച്ഛനും അമ്മയും മക്കളും ഉള്‍പ്പെടുന്ന മീരയുടെ കുടുംബ ചിത്രത്തില്‍ നിന്നാണ് അച്ഛന്റെ ചിത്രം മാത്രം അടര്‍ത്തി എടുത്ത് ഈ ഫോട്ടോ നിര്‍മിച്ചിരിക്കുന്നത്. മീരയുടെ ചേച്ചി ജെനിയും പെയിന്റിങ് സ്റ്റുഡിയോയ്ക്ക് നന്ദി പറഞ്ഞ് എത്തുകയുണ്ടായി.
എക്കാലത്തെയും ഏറ്റവും മികച്ച കാര്യം. ഞങ്ങളുടെ കണ്ണും മനസ്സും നറിഞ്ഞിരിക്കുന്നു. ഞങ്ങളുടെ ഡാഡി. ആര്ടിസ്ട്രിയോട് നന്ദിയുണ്ട്. വീഡിയോ പങ്കുവെച്ചുകൊണ്ട് മീര ജാസ്മിന് ഇന്‍സ്റ്റഗ്രാം സ്റ്റോറിയില്‍ കുറിച്ചു.
കഴിഞ്ഞ ഏപ്രില്‍ നാലിനാണ് നടി മീരാ ജാസ്മിനെറ പിതാവ് ജോസഫ് ഫിലിപ്പ് വാര്‍ധക്യ സഹജമായ രോഗങ്ങളെ തുടര്‍ന്ന് അന്തരിച്ചത്. മീരയെ കൂടാതെ ജിബി സാറാ ജോസഫ്, ജെനി സാറാ ജോസഫ്, ജോര്‍ജ് ജോയ് എന്നിവരാണ് ജോസഫിന്റെ മറ്റു മക്കള്‍. ഇതില്‍ ജെനിയും സിനിമയില്‍ അഭിനയിച്ചിട്ടുണ്ട്.






