
പൂനെയില്‍ അമിത വേഗതയിലെത്തിയ കാർ ബൈക്കിലിടിച്ച് ദമ്പതികൾ മരിച്ചു. 17കാരനോടിച്ച കാറിടിച്ചാണ് അപകടമുണ്ടായത്. പൂനെയിലെ കൊറേഗാവ് പാർക്കിൽ ശനിയാഴ്ചയാണ് സംഭവം. ദമ്പതികള്‍ റെസ്റ്റോറൻ്റിൽ പാർട്ടി കഴിഞ്ഞ് ബൈക്കിൽ വീട്ടിലേക്ക് മടങ്ങിവരുന്നതിനിടയിലാണ് അപകടം.
പോർഷെ കാർ കല്യാണി നഗർ ജംഗ്ഷനിൽ എത്തിയപ്പോൾ ബൈക്കിൽ ഇടിക്കുകയായിരുന്നു. അപകടത്തെ തുടർന്ന് ഒരാൾ സംഭവസ്ഥലത്ത് തന്നെ മരിച്ചു.
അനിസ് ദുധിയയും ഭാര്യ അശ്വിനി കോസ്റ്റയുമാണ് മരിച്ചത്. കോസ്റ്റ സംഭവസ്ഥലത്തും ദുധിയ ആശുപത്രിയിൽ ചികിത്സയിലിരിക്കെയുമാണ് മരിച്ചത്. ഇരുവരെയും ഇടിച്ച ശേഷം കാർ റോഡരികിലെ നടപ്പാതയിലെ ഡിവൈഡറിൽ ഇടിക്കുകയായിരുന്നുവെന്ന് എഫ്ഐആറിൽ പറയുന്നു.






