
ടെഹ്‌റാന്‍ : ഇസ്രായേൽ ഇറാനിൽ നടത്തിയ ആക്രമണങ്ങളില്‍ പുരാതനമായ ജൂതദേവാലയം പൂര്‍ണ്ണമായി തകര്‍ന്നു. തലസ്ഥാനമായ ടെഹ്‌റാനിലെ റാഫി നിയ സിനഗോഗാണ് ഇസ്രായേലിന്റെ വ്യോമാക്രമണത്തില്‍ തകര്‍ന്നത്. ഖൊറാസാന്‍ ജൂതവിഭാഗക്കാര്‍ ഒത്തുകൂടാനും ആഘോഷത്തിനും ഉപയോഗിക്കുന്ന പ്രധാന ദേവാലയമാണ് ഇതെന്ന് ഇറാന്‍ പത്രമായ ഷാര്‍ഗ് റിപ്പോര്‍ട്ട് ചെയ്തു.
ഇസ്രായേല്‍ സിനഗോഗാന് അടുത്തുള്ള പാര്‍പ്പിട സമുച്ചയത്തിന് നേരെ കനത്ത ആക്രമണമാണ് നടത്തിയത്. ഇതിനിടയിലാണ് ജൂതദേവാലയവും ആക്രമിക്കപ്പെട്ടതെന്ന് ഇറാന്‍ വാര്‍ത്താ ഏജന്‍സിയായ മെഹര്‍ റിപ്പോര്‍ട്ട് ചെയ്തു. രാത്രിയില്‍ ഇസ്രായേലും അമേരിക്കയും നടത്തിയ ആക്രമണങ്ങളില്‍ 15 പേര്‍ കൊല്ലപ്പെട്ടതായും ഇറാന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇടുങ്ങിയ തെരുവുകളോട് ചേര്‍ന്നാണ് ജൂതദേവാലയം സ്ഥിതി ചെയ്യുന്നത്. അതിനാല്‍,സമീപത്തുള്ള കെട്ടിടങ്ങളുടെ അകത്തും പുറത്തും ഗുരുതരമായ കേടുപാടുകള്‍' സംഭവിച്ചതായി റിപ്പോര്‍ട്ടില്‍ പറയുന്നു.






