
മികച്ച കഥാപാത്രങ്ങളിലൂടെ അമ്പരപ്പിക്കുന്ന ബോളിവുഡ് നടനാണ് രാജ്കുമാര് റാവു. ഗോഡ്ഫാദര്‍മാരില്ലാതെയാണ് താരം ബോളിവുഡിലേക്ക് ചുവടുവെക്കുന്നത്. കരിയറിന്റെ തുടക്കത്തില്‍ താന്‍ കടന്നുപോയ പ്രതിസന്ധികളെക്കുറിച്ച് തുറന്നു പറഞ്ഞിട്ടുണ്ട്. ഇപ്പോള്‍ ശ്രദ്ധനേടുന്നത് കരണ്‍ ജോഹറും രാജ്കുമാര് റാവുവും തമ്മിലുള്ള സംഭാഷണമാണ്.
വാര്‍ത്തയില്‍ ഇടംനേടാന്‍ വേണ്ടി പലരും നെപ്പോട്ടിസത്തെ ഉപയോഗിക്കുന്നു എന്നായിരുന്നു കരണ്‍ ജോഹര്‍ പറഞ്ഞത്. തന്റെ സ്വന്തം അനുഭവത്തിലൂടെയാണ് രാജ്കുമാര് റാവു ഇതിന് മറുപടി നല്‍കിയത്. ഒറ്റരാത്രികൊണ്ട് ഒരു താരപുത്രനായി താന്‍ സിനിമയില്‍ നിന്ന് ഒഴിവാക്കപ്പെട്ടിട്ടുണ്ടെന്നാണ് താരം പറഞ്ഞത്. കരണും രാജ്കുമാറും ജാന്‍വി കപൂറും ഒന്നിച്ചുള്ള അഭിമുഖത്തിലായിരുന്നു താരത്തിന്റെ തുറന്നു പറച്ചില്.
ചിലസമയങ്ങളില്‍ വാര്‍ത്തകളില്‍ നിറയാന്‍ ചിലര്‍ നെപ്പോട്ടസത്തെ ഉപയോഗിക്കുന്നത്. വിജയിച്ചു നില്ക്കുന്ന ഒരാള്‍ പറയുകയാണ്, താന്‍ ഇരയാക്കപ്പെടുകയാണെന്ന്, സ്റ്റാര്‍ കിഡ്സ് കാരണം തന്റെ അവസരം നഷ്ടപ്പെട്ടെന്ന്. മറ്റു ചിലര്‍ പറയുന്നു, പാര്‍ട്ടിയില്‍ പങ്കെടുക്കാത്തതുകൊണ്ട് തനിക്ക് കഥാപാത്രം ലഭിക്കുന്നില്ല എന്ന്. ഏത് പാര്‍ട്ടിയാണ് സിനിമയ്ക്കുവേണ്ടി ഇടപാടുകള്‍ നടത്തുന്നതെന്ന് എനിക്കറിയില്ല.- എന്നാണ് കരണ്‍ ജോഹര്‍ പറഞ്ഞത്.
പിന്നാലെ ഇതിന് മറുപടിയുമായി രാജ്കുമാര് റാവു എത്തി. താന്‍ മുംബൈയിലേക്ക് വന്നുപ്പോള്‍ പാര്‍ട്ടികളില്‍ പങ്കെടുക്കണമെന്ന് പലരും പറഞ്ഞിരുന്നു എന്നാണ് താരം പറയുന്നത്. പാര്‍ട്ടികളില്‍ പങ്കെടുത്ത് ബന്ധങ്ങള്‍ സ്ഥാപിക്കണമെന്നും അങ്ങനെയാണ് സിനിമയില്‍ കയറാനാവുക എന്നാണ് പറഞ്ഞത്.
കൂടാതെ സിനിമയില്‍ നിന്ന് തന്നെ ഒഴിവാക്കിയതിനെക്കുറിച്ചും താരം പറഞ്ഞു. ഞാനൊരു സിനിമ ചെയ്യാനിരുന്നതാണ്. പെട്ടെന്ന് ഒരൊറ്റ രാത്രികൊണ്ട് ഞാനതില്‍ നിന്ന് ഒഴിവാക്കപ്പെട്ടു. അറിയപ്പെടുന്ന ഒരു താരപുത്രനാണ് ആ വേഷം കിട്ടിയത്. ഇത് ശരിയായ കാര്യമല്ല എന്ന് ഞാന്‍ മനസിലോര്‍ത്തു.- രാജ്കുമാര് റാവു പറഞ്ഞു.






