റിയാദ്: ചരിത്രത്തില്‍ ആദ്യമായി സ്വിം സ്യൂട്ട് ഫാഷന്‍ ഷോ നടത്തി സൗദി അറേബ്യ. മൊറോക്കന്‍ ഡിസൈറായ യസ്മിന്‍ ഖാന്‍സാലിന്റെ കളക്ഷനിലാണ് മോഡലുകള്‍ പ്രത്യക്ഷപ്പെട്ടത്. റെഡ് സീ ഫാഷന്‍ വീക്കിന്റെ ഭാഗമായി സെന്റ് റെഗിസ് റെഡ് സീ റിസോര്‍ട്ടിലാണ് സ്വിം സ്യൂട്ട് ഷോ നടന്നത്.
നീന്തല്‍കുളത്തിന് സമീപത്തായിരുന്നു ഫാഷന്‍ ഷോ. നീല, ചുവപ്പ്, ബീജ് നിറങ്ങളിലുള്ള സ്വിം സ്യൂട്ടുകളാണ് മോഡലുകള്‍ അണിഞ്ഞത്. അറബ് രാജ്യങ്ങളെ പ്രതിനിധീകരിക്കുന്ന രീതിയിലുള്ള എലഗന്റ് സ്വിംസ്യൂട്ടുകള്‍ അവതരിപ്പിക്കാനാണ് ശ്രമിച്ചതെന്ന് യസ്മിന്‍ ഖാന്‍സാല്‍ പറഞ്ഞു. സൗദി അറേബ്യയില്‍ സ്വിം സ്യൂട്ട് ഫാഷന്‍ ഷോ നടത്തുക എന്നത് ചരിത്രമാണെന്ന് ഇവിടെ വന്നപ്പോള്‍ ഞങ്ങള്‍ക്ക് വ്യകതമായി. ചരിത്രനിമിഷത്തിന്റെ ഭാഗമാകാന്‍ കഴിഞ്ഞതില്‍ സന്തോഷവും അഭിമാനവും ഉണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
വിനോദ സഞ്ചാരം, ഫാഷന്‍ തുടങ്ങിയ മേഖലകളില്‍ സൗദി മുന്നേറാന്‍ ശ്രമിക്കുന്നതിന്റെ ഭാഗമായാണ് ഈ നിക്കമെന്ന് സിറിയന്‍ ഫാഷന്‍ ഇന്‍ഫ്ളുവന്‍സറായ ഷൗഖ് മുഹമ്മദ് പറഞ്ഞു. സ്ത്രീകള്‍ ശരീരം പൂര്‍ണ്ണമായും മറയ്ക്കുന്ന രീതിയിലുള്ള വസ്ത്രങ്ങര്‍ ധരിക്കണമെന്ന് നിഷ്കര്‍ഷിക്കുന്ന രാജ്യമാണ് സൗദി. രാജ്യത്തിന്റെ മുഖം മാറ്റാനുള്ള ശ്രമങ്ങളുടെ ഭാഗമാണ് ഇതെന്നാണ് വിലയിരുത്തപ്പെടുന്നത്.

Comments