
ഓരോ ദിവസവും പാമ്പുകളുമായി ബന്ധപ്പെട്ട ആയിരകണക്കിന് വീഡിയോകളാണ് വൈറലായിക്കൊണ്ടിരിക്കുന്നത്. ഇവയില്‍ പാമ്പുകള്‍ ആക്രമിക്കുന്നതിന്റെയും, പാ്മ്പുകളുമായി അടുത്തിടപഴകുന്ന ആളുകളെയും സംബന്ധിക്കുന്ന വീഡിയോളായിരിക്കും കൂടുതലും. എന്നാല്‍ ഇതില്‍ നിന്നെല്ലാം വ്യത്യസ്തമായ ഒരു വീഡിയോയാണ് ഇപ്പോള്‍ ശ്രദ്ധ നേടിക്കൊണ്ടിരിക്കുന്നത്. ഒറ്റയിരിപ്പിന് പാമ്പിനെ വിഴുങ്ങുന്ന മൂങ്ങയുടെ ദൃശ്യങ്ങളാണ് ഇത്.
@reidasserpentesoficial എന്ന ഇന്‍സ്റ്റഗ്രാം അക്കൗണ്ടാണ് വീഡിയോ പങ്കുവച്ചിരിക്കുന്നത്. പാമ്പിന്റെ വാലില്‍ തുടങ്ങി തല ഉള്‍പ്പെടെ മുഴുവന്‍ ഭാഗങ്ങളും ഒറ്റയടിക്ക് മൂങ്ങ വിഴുങ്ങുന്നതാണ് വീഡിയോയിലുള്ളത്. പാമ്പിനെ പരുന്ത് ആക്രമിക്കുന്നത് കണ്ടിട്ടുണ്ട്. എന്നാല്‍ പാമ്പിനെ മൂങ്ങ വിഴുങ്ങുന്ന ദൃശ്യം അപൂര്‍വ്വമായി മാത്രമാണ് കണ്ടുവരുന്നത്. മൂങ്ങയുടെ ഇരു കണ്ണുകള്‍ക്കും വ്യത്യസ്ത നിറമാണ്. ഇതും കാഴ്ചക്കാരെ അമ്പരപ്പിക്കുന്നുണ്ട്. ഒരു കണ്ണ് ചുവന്നിരിക്കുമ്പോള്‍ മറ്റേതിന് കറുത്ത നിറമാണ്.






