
ഉയര്‍ന്ന വരുമാനുള്ള ഒരു ജോലി കിട്ടുക എന്നത് എല്ലാ വ്യക്തികളുടെയും ജീവിതത്തിലെ ഏറ്റവും വലിയ സ്വപ്നമാണ്. എന്നാല്‍ എല്ലാവര്ക്കും ഒരുപോലെ കിട്ടണമെന്നില്ല. എന്നാല്‍ പഠനത്തിന് ശേഷവും അല്ലെങ്കില്‍ പഠനത്തോടൊപ്പവും ചെയ്യാവുന്ന നിരവധി ജോലി അധിഷ്ഠിതമായ കോഴ്സുകളും ഇന്ന് നിലവിലുണ്ട്. യുവാക്കളില്‍ ഭൂരിപക്ഷവും അത്തരത്തിലുള്ള കോഴ്സുകള്‍ ചെയ്ത് വിദേശ രാജ്യങ്ങളിലേക്ക് പറക്കാനാണ് ഇപ്പോള്‍ ശ്രമിക്കുന്നത്. കോഴ്സുകള്‍ കൂടാതെ എളുപ്പത്തില്‍ ജോലി നേടിതരാന്‍ സഹായിക്കുന്ന ഒട്ടനവധി വെബ്സൈറ്റുകളും ഇപ്പോഴുണ്ട്.
ഇപ്പോഴിതാ ചുരുങ്ങിയ കാലയളവിലെ പരിശീലനം കൊണ്ട് ലഭിച്ച ജോലിയില്‍ നിന്ന് മികച്ച വരുമാനം സ്വന്തമാക്കുന്ന ഒരു യുവാവിന്റെ വീഡിയോയാണ് ഇപ്പോള്‍ ചര്‍ച്ചയാകുന്നത്. ന്യൂയോര്‍ക്ക് പോസ്റ്റാണ് യുവാവിന്റെ വിവരങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ജോബ് പോര്‍ട്ടലായ 'ഗെറ്റ് ഹെഡ്' ചിത്രീകരിച്ച യുവാവിന്റെ വീഡിയോയും ന്യൂയോര്‍ക്ക് പോസ്റ്റ് പങ്കുവച്ചിട്ടുണ്ട്. സിഡ്നി സ്വദേശിയായ യുവാവ് തന്റെ ജോലിയുടെ പ്രതിവര്‍ഷം 66 ക്ഷലം സമ്പാദിക്കുന്നുണ്ടെന്നാണ് വിവരം താന്‍ ഓസ്ട്രേലിയയിലാണ് ജോലി ചെയ്യുന്നതെന്ന് യുവാവ് വീഡിയോയില്‍ പറയുന്നുണ്ട്.
'ഇവിടുത്തെ വലിയ കെട്ടിടങ്ങളിലെ ജനാലകള്‍ വൃത്തിയാക്കുന്നതും കേടായ വാതിലുകള്‍ ശരിയാക്കുന്നതുമാണ് എന്റെ ജോലി. ഈ ജോലിക്ക് ബിരുദം വേണമെന്നില്ല ഇന്‍ഡസ്ട്രിയല്‍ റോപ്പ്സ് ആക്സസ് ട്രേഡ് അസോസിയേഷനില്‍ (ഐആര്ടിഎടിഎ) നിന്നാണ് പരിശീലനം ലഭിച്ചത്. ഒരാഴ്ചയായിരുന്നു പരിശീലന കാലാവധി. തുടര്‍ന്ന് പോസ്റ്റ് ആക്സസ് വര്‍ക്കറായി ജോലിയില്‍ പ്രവേശിക്കുകയായിരുന്നു. ആദ്യത്തെ ദിവസങ്ങളില്‍ കുറച്ച് ഭയമുണ്ടായിരുന്നു. എന്നാല്‍ ഇപ്പോള്‍ അതില്ല. ഇപ്പോള്‍ താന്‍ ജോലി സന്തോഷത്തോടെയാണ് ചെയ്യുന്നത്. ആത്മാര്‍ത്ഥമായി ജോലി ചെയ്യണം. അതിലൂടെ ജോലി നിങ്ങളുടെ ജീവിതത്തിന്റെ ഭാഗമാകും' യുവാവ് വ്യക്തമാക്കി.






