
അപ്രതീക്ഷിതമായി വസ്ത്രം അഴിഞ്ഞുപോയ സംഭവം കൂള്‍ ആയി നേരിട്ട് പോപ് താരം ടെയ്ലര് സ്വിഫ്റ്റ്. സംഗീതപരിപാടിക്കിടെ ടെയ്ലറുടെ വസ്ത്രം അഴിഞ്ഞു പോവുകയായിരുന്നു. സ്റ്റോക്ഹോമില് നടന്ന പരിപാടിക്കിടെ ഉണ്ടായ സംഭവത്തിന്റെ വീഡിയോയാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്.
ഫാഷന്‍ ഡിസൈനര്‍ റോബര്‍ട്ടോ കവല്ലി ഡിസൈന്‍ ചെയ്ത ഇന്ദ്രനീല നിറത്തിലുള്ള റാപ് ഫ്രോക് ആണ് ടെയ്ലര് സ്വിഫ്റ്റ് ധരിച്ചത്. പിയാനോയുടെ മുന്നിലിരുന്ന് പാട്ടു പാടവെ, ഗായികയുടെ വസ്ത്രത്തിന്റെ ഒരു ഭാഗം അഴിഞ്ഞു പോവുകയായിരുന്നു. അത് നേരെയാക്കാന്‍ ശ്രമിക്കുന്നതിനിടെ ടെയ്ലറിന്റെ സംഘാംഗങ്ങളില്‍ ഒരാള്‍ സഹായത്തിനായി ഓടിയെത്തി.
ഇതിനിടെ ‘നിങ്ങള്‍ ഇത് ശ്രദ്ധിക്കണ്ട, പരസ്പരം നോക്കിയിരുന്ന് അല്പനേരം സംസാരിക്കൂ’ എന്ന് ടെയ്ലര് കാണികളോട് പറയുകയും ചെയ്യുന്നുണ്ട്. അപ്രതീക്ഷിത സാഹചര്യത്തെ നര്‍മബോധത്തോടെ നേരിട്ട ഗായികയെ പ്രശംസിച്ച് നിരവധി പേരാണ് രംഗത്തെത്തുന്നത്.
അതേസമയം, ഇത് ആദ്യമല്ല ടെയ്ലറിന്റെ സംഗീതപരിപാടിക്കിടെ വസ്ത്രം അഴിഞ്ഞു പോകുന്നത്. 2023 നവംബറില്‍ നടന്ന പരിപാടിക്കിടെ ഡിസൈനര്‍ ബൂട്ട്സ് പൊട്ടിപ്പോയിരുന്നു. എന്നാല്‍ അതിന്റെ ഹീല്‍ ആരാധകര്‍ക്കായി എറിഞ്ഞു കൊടുത്തു കൊണ്ടായിരുന്നു ടെയ്ലര് ആ സാഹചര്യത്തെ നേരിട്ടത്. ഗായികയുടെ ഒരു ആരാധകന് അത് സ്വന്തമാക്കുകയും ചെയ്തിരുന്നു.
Taylor’s wardrobe malfunction last night #TaylorSwift #StockholmTStheErasTour
pic.twitter.com/tMrw1ATXU0— Taylor Swift Edits (@TSwiftEdits_13) May 20, 2024






