
ലക്നൗ; മുംബൈ സ്വദേശിയായ ഫാഷ്ന് ഡിസൈനറുടെ കൊലപാതകത്തില്‍ കാണ്‍പൂര്‍ ഐഐടിലേയും ലക്നൗ ഐ ഐഎമ്മിലേയും പീര്്വ വിദ്യാര്‍ത്ഥിയായ 45 കാരന് ജീവപര്യന്തം ശിക്ഷവിധിച്ച് കോടതി. ശിക്ഷ വിധിച്ചത് ലക്നൗവിലെ പ്രത്യേക കോടതിയാണ്.
2008ല്‍ നടന്ന കൊലപാതക കേസിലാണ് ഒടുവില്‍ വിധി വരുന്നത്.
2008ല്‍ 35 കാരനായ ആദേശ് ബാജ്പേയി എന്ന ഫാഷന്‍ ഡിസൈനറെയാണ് രാഹുല്‍ വര്‍മ എന്ന ഐഐടി, ഐഐഎം പൂര്‍വ്വ വിദ്യാര്‍ത്ഥി ക്രൂരമായി കൊലപ്പെടുത്തിയതെന്ന് പൊലീസ് കണ്ടെത്തി. കൊലപാതകം, തെളിവ് നശിപ്പിക്കല്‍, അന്വേഷണം വഴി തെറ്റിക്കല്‍ അടക്കമുള്ള കുറ്റങ്ങളാണ് രാഹുല്‍ വര്‍മയ്ക്കെതിരെ തെളിഞ്ഞിരിക്കുന്നത്. കേസില്‍ ജാമ്യം നേടിയിരുന്ന രാഹുലിനെ ബുധനാഴ്ച സിബിഐ കോടതിയില്‍ ഹാജരാക്കിയിരുന്നു. രാഹുലിനെതിരായ കുറ്റങ്ങള്‍ തെളിഞ്ഞതിന് പിന്നാലെ ഇയാളുടെ ജാമ്യം റദ്ദാക്കിയിരുന്നു. 2010ലാണ് കേസ് അന്വേഷണം സിബിഐയെ ഏല്‍പ്പിച്ചത്. അലഹബാദ് ഹൈക്കോടതി നിര്‍ദ്ദേശത്തിന് പിന്നാലെയായിരുന്നു ഇത്.






