
വിചിത്രമെന്ന് തോന്നിപ്പിക്കുന്ന പല സംഭവങ്ങളും സമൂഹ മാധ്യമങ്ങളിലൂടെ ശ്രദ്ധ നേടാറുണ്ട്. ഇപ്പോഴിതാ ഒരു സ്ത്രീ പങ്കുവച്ച ഒരു അസാധാരണ അനുഭവമാണ് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാകുന്നത്. എലിസബത്ത് ക്രോണ്‍ എന്ന അമേരിക്കക്കാരിയാണ് വര്‍ഷങ്ങള്‍ക്ക് മുന്‍പ് തനിക്കുണ്ടായ അനുഭവവുമായി രംഗത്തെത്തിയത്. എലിസബേത്തിന് മിന്നലേറ്റു. അതിന് ശേഷം വളരെ വിചിത്രമായ അനുഭവം ഉണ്ടായി എന്നാണ് അവര്‍ പറയുന്നത്.
1988 ലാണ് എലിസബേത്തിന് മിന്നലേറ്റത് അതിനുശേഷം പ്രവചനാത്മകമായ സ്വപ്നങ്ങള്‍ കാണാന്‍ തുടങ്ങിയെന്നും ഭാവിയില്‍ സംഭവിക്കുന്ന കാര്യങ്ങള്‍ അറിയാന്‍ തുടങ്ങിയെന്നുമാണ് അവര്‍ പറയുന്നത്. 1988 ല്‍, 28 വയസ്സുള്ളപ്പോഴാണ് എലിസബത്തിന് ഇടിമിന്നലേറ്റത്. തന്റെ കുട്ടികളുമായി സിനഗോഗിലേക്ക് പോവുകയായിരുന്നു അവര്‍. മഴ നനയാതിരിക്കാന്‍ വേണ്ടി കുട എടുത്തതാണ് എലിസബത്ത്. എന്നാല്‍ വിവാഹമോതിരം ധരിച്ച വിരല്‍ കുടയുടെ പിടിയില്‍ മുട്ടിയതോടെ അവള്‍ക്ക് മിന്നലേല്‍ക്കുകയായിരുന്നു. മിന്നലേറ്റതിന് പിന്നാലെ വളരെ വിചിത്രമായ അനുഭവങ്ങളാണ് തനിക്കുണ്ടായത എന്നാണ് അവര്‍ പറയുന്നത്.
'എന്റെ കുട എവിടെ എന്നാണ് ഞാന്‍ ആദ്യം ചിന്തിച്ചത്. പിന്നാലെ, ഞാന്‍ ജനാലയിലൂടെ പുറത്തേക്ക് നോക്കി. പാര്‍ക്കിംഗ് ലോട്ടില്‍ എന്റെ കുട ഉണ്ടായിരുന്നു. കുടയില്‍ നിന്ന് ഏകദേശം 20 അടി അകലെ വലതുവശത്തായി ഞാനും കിടക്കുന്നുണ്ടായിരുന്നു. എനിക്ക് എന്നെത്തന്നെ നിലത്ത് കിടക്കുന്ന രീതിയില്‍ കാണാന്‍ സാധിച്ചു' എന്നാണ് അവര്‍ പറയുന്നത്. മരിച്ചതായി തനിക്ക് തോന്നി, അതുകൊണ്ടാണ് തന്റെ തന്നെ നിശ്ചലമായ ശരീരം തനിക്ക് കാണാനായത്. പിന്നാലെ താന്‍ സ്വര്?ഗത്തിലെ പൂന്തോട്ടത്തിലെത്തി. അത് ഭൂമിയിലേതില്‍ നിന്നും തികച്ചും വ്യത്യസ്തമായിരുന്നു. വേറെ തരം പൂക്കള്‍, തിളങ്ങുന്ന നിറം. അതിനെ വിവരിക്കാന്‍ വാക്കുകളില്ല' എന്നും എലിസബത്ത് പറയുന്നു.
'അവിടെ വച്ച് വളരെ വര്‍ഷങ്ങള്‍ക്ക് മുമ്പ് മരണപ്പെട്ട തന്റെ മുത്തച്ഛനെ കണ്ടുമുട്ടി. മുത്തച്ഛന് തനിക്ക് രണ്ട് ഓപ്ഷന് നല്കി. ഒന്നുകില്‍ അവിടെ നില്ക്കാം. അല്ലെങ്കില്‍ ഭൂമിയിലേക്ക് തിരികെ പോകാം. താന്‍ ഭൂമിയിലേക്ക് തിരികെ പോകണം എന്ന് പറഞ്ഞു. അപ്പോള്‍ മുത്തച്ഛന് തനിക്കൊരു കുട്ടി കൂടി ഉണ്ടാകുമെന്നും പിന്നീട് വിവാഹമോചനം നടക്കുമെന്നും പറഞ്ഞു. രണ്ടാഴ്ച താന്‍ അവിടെ ചിലവഴിച്ചു. പക്ഷേ, അത് ഭൂമിയിലെ രണ്ട് മിനിറ്റ് പോലെയാണ്' എന്നും എലിസബത്ത് പറയുന്നു.
മാത്രമല്ല സുനാമി, ഭൂകമ്പം പോലെയുള്ള ഭാവിയിലെ പ്രകൃതിദുരന്തങ്ങള്‍ തനിക്ക് നേരത്തെ അറിയാന്‍ കഴിഞ്ഞു എന്നും എലിസബത്ത് വെളിപ്പെടുത്തി.
ഏതായാലും മിന്നലേറ്റ ശേഷം എലിസബത്തിന്റെ രക്ഷയ്ക്ക് നാട്ടുകാരെത്തി ആശുപത്രയിലാക്കി. പിന്നെ കുറച്ചുനാള്‍ പരിക്കിനും മറ്റും ചികിത്സയിലായിരുന്നു. പിന്നീടാണ് ഇവര്‍ ആരോഗ്യ വീണ്ടെടുത്തത്. പല മാധ്യമങ്ങളോടും തന്റെ അനുഭവം എന്ന് പറഞ്ഞുക്കൊണ്ട് ഈ വിചിത്രകാര്യം പങ്കുവയക്ക്ാറുണ്ട്.






