
വ്യക്തി ശുചിത്വം പോലെ തന്നെ പ്രാധാന്യമര്‍ഹിക്കുന്നതാണ് പരിസര ശുചിത്വവും. പ്രത്യേകിച്ചും മഴക്കാലമായാല്‍ പകര്‍ച്ചവ്യാധികളുടെ അതിവ്യാപനത്തെ തടയാന്‍ ഓരോ പ്രദേശവും വൃത്തിയായി സൂക്ഷിക്കേണ്ടത് അത്യാവശ്യമാണ്. എന്നാല്‍, നമ്മുടെ കൊച്ച് കേരളത്തിലെ ചെറുതും വലുതുമായ നഗരങ്ങളിലെ ഓരോ മുക്കിലും മൂലയിലും മാലിന്യ നിക്ഷേപം കാണാം. ഓരോ പൌരനും അവനവന്റെ കടമ നിര്വഹിക്കാത്തപ്പോഴാണ് നഗരങ്ങളും ഗ്രാമങ്ങളും ഇത്തരത്തില്‍ മാലിന്യ നിക്ഷേപ കേന്ദ്രങ്ങളായി മാറുന്നത്. പൌരന് മാത്രമല്ല. അതാത് ദേശത്തെ പ്രാദേശിക ഭരണകൂടത്തിനും ശുചിത്വത്തിന്റെ കാര്യത്തില്‍ ചില ഉത്തരവാദിത്വങ്ങളുണ്ട്. കഴിഞ്ഞ ദിവസം സാമൂഹിക മാധ്യമങ്ങളില്‍ വൈറലായ ഒരു വീഡിയോയും ശുചിത്വത്തിന്റെ പ്രാധാന്യം വ്യക്തമാക്കുകയാണ്.
@askbhupi എന്ന എക്സ് ഉപയോക്താവ് തന്റെ അക്കൌണ്ടിലൂടെ ഹരിദ്വാറിലെ ഒരു കടവില്‍ നിന്നുള്ള വീഡിയോ പങ്കുവച്ച് കൊണ്ട് ഇങ്ങനെ എഴുതി, 'ഹരിദ്വാറിലെ ഹര് കി പാഡിയുടെ വീഡിയോ, ഇപ്പോള്‍ സര്‍ക്കാരിന് എല്ലാ ജോലികളും ചെയ്യാന്‍ കഴിയില്ല. അവര്‍ കൊണ്ടു വന്ന പ്ലാസ്റ്റിക്ക് എടുത്ത് ചവറ്റുകുട്ടയില്‍ എറിയാന്‍ ആളുകള്‍ക്ക് ബോധമില്ലേ?' എന്ന് വീഡിയോയില്‍ ഹരിദ്വാറിലെ ഹര് കി പാഡിയുടെ തീരത്തെ കടവില്‍ മുഴുവനും പ്ലാസ്റ്റിക് അടക്കമുള്ള മാലിന്യങ്ങളാല്‍ നിറഞ്ഞിരിക്കുന്നു. ഇതിനിടെയില്‍ നിന്ന് ഭക്തര്‍ കുളിക്കുകയും അലക്കുകയും ചെയ്യുന്നു. ആര്‍ക്കും ഒരു പരാതിയും ഇല്ല. എല്ലാവരും വളരെ സ്വാഭാവികമായി പെരുമാറുന്നതും വീഡിയോയില്‍ കാണാം.
നിമിഷ നേരങ്ങള്‍ക്കുള്ളില്‍ വൈറലായ വീഡിയോയ്ക്ക് താഴെ നിരവധി ആളുകള്‍ തങ്ങളുടെ അഭിപ്രായങ്ങളെഴുതാനെത്തി. 'ഇവിടെ എത്തുന്നവരില്‍ കൂടുതലും സഞ്ചാരത്തിനായി എത്തുന്നവരാണ്. അല്ലാതെ വിശ്വാസത്തിന്റെ പേരില്വരുന്നവരല്ല.' ഒരു കാഴ്ചക്കാരനെഴുതി. 'ആളുകള്‍ക്ക് ഗംഗാ നദിയില്‍ വിശ്വാസമില്ല, അവരെല്ലാം ഇവിടെ വരുന്നത് കാണിക്കാന്‍ വേണ്ടിയാണ്. ഗംഗാ നദി കുളിക്കാന്‍ ശുദ്ധിയുള്ളതായിരിക്കണം, എന്നാല്‍ ഘട്ടുകളുടെ ശുചിത്വം ശ്രദ്ധിക്കാന്‍ അവര്‍ ആഗ്രഹിക്കുന്നില്ല. കപടനാട്യക്കാരെ ശിക്ഷിക്കണം.' മറ്റൊരു കാഴ്ചക്കാരനെഴുതി. 'സ്വച്ഛ് ഭാരത് പരസ്യങ്ങളില്‍ മാത്രം' എന്നായിരുന്നു മറ്റൊരു കാഴ്ചക്കാരന്റെ കുറിപ്പ്. 'ഇന്ത്യ ഒരു മഹത്തായ രാജ്യമാണ്. എന്നാല്‍ ശുചിത്വത്തിന്റെയും പൗരബോധത്തിന്റെയും കാര്യത്തില്‍ ഇന്ത്യക്കാരാണ് ഏറ്റവും മോശം.' എന്ന് മറ്റൊരാള്‍ എഴുതി.
हरिद्वार के हर की पैड़ी का वीडियो,
अब हर काम तो सरकार नहीं कर सकती और क्या लोग इतने भी जागरूक नहीं कि अपने साथ लाए इन प्लास्टिक को उठाकर डस्टबिन में नहीं डाल सके। #uttarakhand #haridwar #Viralvideo pic.twitter.com/OmxnAujtuG— bhUpi PnWr (@askbhupi) May 22, 2024






