
ചിപ്പിയുടെയും രഞ്ജിത്തിന്റെയും 23 ാം വിവാഹവാര്‍ഷികം ആഘോഷമാക്കി മോഹന്‍ലാലും എല്‍360 സിനിമയുടെ അണിയറപ്രവര്‍ത്തകരും. തരുണ്‍ മൂര്‍ത്തി സംവിധാനം ചെയ്യുന്ന പുതിയ മോഹന്‍ലാല്‍ ചിത്രത്തിന്റെ ലൊക്കേഷനില്‍ വെച്ചായിരുന്നു ഇവരുടെ വിവാഹവാര്‍ഷികാഘോഷം. രജപുത്ര ഫിലിംസിന്റെ ബാനറില്‍ എം. രഞ്ജിത്ത് ആണ് ഈ മോഹന്‍ലാല്‍ ചിത്രം നിര്‍മിക്കുന്നത്.
മോഹന്‍ ലാല്‍, തരുണ്‍ മൂര്‍ത്തി, മണിയന്‍പിളള രാജു തുടങ്ങിയവര്‍ ആഘോഷത്തില്‍ പങ്കെടുത്തു. ചിപ്പിക്കും രഞ്ജിത്തിനുമായി പ്രത്യേക കേക്കും അണിയറ പ്രവര്‍ത്തകര്‍ ഒരുക്കിയിരുന്നു. ചിപ്പി തന്റെ ഇന്‍സ്റ്റഗ്രാം പേജിലൂടെ ആഘോഷത്തിന്റെ ചിത്രങ്ങള്‍ പങ്കുവെച്ചിട്ടുണ്ട്.
മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട നടിമാരില്‍ ഒരാളാണ് ചിപ്പി രഞ്ജിത്. മലയാളത്തിലും കന്നഡത്തിലുമായി തിളങ്ങി നില്‍ക്കുന്നതിനിടെ 2001 ലായിരുന്നു ചിപ്പിയുടെ വിവാഹം. വിവാഹശേഷം നടി സിനിമയില്‍ നിന്നു വിട്ടുനിന്നു. എന്നാല്‍ അഭിനയം ഉപേക്ഷിക്കാന്‍ താരം തയാറായിരുന്നില്ല. അങ്ങനെയാണ് ടെലിവിഷന്‍ പരമ്പരകളുടെ ഭാഗമാകുന്നത്. ഇവര്‍ക്ക് അവന്തിക എന്ന മകളുണ്ട്.






