
പണ്ട് കാലങ്ങളില്‍ ഇന്ത്യയിലെ ദീര്‍ഘദൂര ദേശീയ പാതകളിലൂടെ കടന്നുപോകുന്ന വലിയ ലോറികളില്‍ നിന്നും ട്രക്കുകളില്‍ നിന്നുമെല്ലാം മോഷണം പതിവായിരുന്നു. ഇതുമായി ബന്ധപ്പെട്ട് ഒട്ടനവധി വാര്‍ത്തകളാണ് പുറത്തുവന്നുക്കൊണ്ടിരുന്നത്. ഇത്തരം വാര്‍ത്തകളോടൊപ്പം പലപ്പോഴും ലോറി ഡ്രൈവര്‍മാരെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയതായും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. പിന്നീടിങ്ങോട്ട് സമീപ കാലം വരെ അത്തരം വാര്‍ത്തകള്‍ ഒന്നും തന്നെ റിപ്പോര്ട്ടുചെയ്യപ്പെട്ടിരുന്നില്ല. എന്നാല്‍ കഴിഞ്ഞ ദിവസം സാമൂഹിക മാധ്യമമായ എക്സില്‍ പങ്കുവയ്ക്കപ്പെട്ട ഒരു വീഡിയോയില്‍ മധ്യപ്രദേശിലെ ഷാജാപൂര്‍ ജില്ലയിലൂടെ കടന്ന് പോകുന്ന ആഗ്ര - മുംബൈ ഹൈവേയിലൂടെ ഓടുന്ന ഒരു ട്രക്കില്‍ നിന്നും സാഹസികമായി മോഷണം നടത്തുന്ന മൂന്ന് യുവാക്കളെ കാണിച്ചു. ഒരു ആക്ഷന്‍ ത്രില്ലര്‍ സിനിമയെ പോലും വെല്ലുന്ന രീതിയിലായിരുന്നു മോഷണം നടന്നത്.
@PeoplesSamachar എന്ന എക്സ് അക്കൗണ്ടാണ് വീഡിയോ പങ്കുവച്ചിരിക്കുന്നത്. ആഗ്ര - മുംബൈ ഹൈവേയിലൂടെ ഓടുന്ന ട്രക്കില്‍ നിന്നും ബൈക്കിലെത്തിയ മൂന്ന് യുവാക്കള്‍ സാധനങ്ങള്‍ മോഷ്ടിക്കുന്ന വീഡിയോയാണ് ഇത്. വീഡിയോയുടെ തുടക്കത്തില്‍ ഒരു ഗുഡ് കാരിയര്‍ ലോറിയുടെ മുകളില്‍ നിന്ന് രണ്ട് പേര് സാധനങ്ങളുടെ ഒരു വലിയ കെട്ട് റോഡിലേക്ക് വലിച്ചെറിയുന്നത് കാണാം. പിന്നാലെ ഒന്നിന് പുറകെ ഒരാളെന്ന തരത്തില്‍ രണ്ട് പേരും ലോറിയില്‍ നിന്നും ലോറിക്ക് പിന്നാലെ വരുന്ന ബൈക്കിന്റെ പുറകിലേക്ക് അതിസാഹസികമായി ഇറങ്ങിവന്ന് ഇരിക്കുന്നു. ഈ സമയം ലോറി മുന്നോട്ട് പോവുകയും ബൈക്ക് റോഡിന്റെ ഒരു വശത്തേക്ക് തിരിയുകയും ചെയ്യുന്നതും കാണാം. മോഷ്ടാക്കള്‍ക്ക് തൊട്ട് പുറകിലുണ്ടായിരുന്ന മറ്റൊരു വാഹനത്തില്‍ നിന്നുമാണ് വീഡിയോ പകര്‍ത്തിയത്.
നിമിഷ നേരം കൊണ്ടാണ് വീഡിയോ വൈറലായത്. അപകടകരമായ മോഷണത്തെ കുറിച്ച് നിരവധി പേര് ആശങ്കപ്പെട്ടു. 'ട്രക്ക് ഡ്രൈവര്‍ക്ക് മോഷ്ടാക്കളുടെ നരകം തകര്‍ക്കാന്‍ ബ്രേക്ക് പ്രയോഗിക്കാമായിരുന്നു.'ട്രക്ക് ഡ്രൈവര്‍ക്ക് മോഷ്ടാക്കളുടെ നരകം തകര്‍ക്കാന്‍ ബ്രേക്ക് ഉപയോഗിക്കാമായിരുന്നു.' എന്ന് ഒരു കാഴ്ചക്കാരനെഴുതി. 'അടുത്ത ദിവസം സിറ്റി സെന്റിന് സമീപം: 'സഹോദര, ഇത് ആപ്പിള്‍ ഹെഡ്ഫോണുകളാണ്. 90 % കിഴിവില്‍ വേണോ?' എന്ന് ചോദിക്കുന്നവരെ കാണാം' എന്ന് മറ്റൊരു കാഴ്ചക്കാരനെഴുതി. നിരവധി പേര് പ്രദേശത്തെ പോലീസ് സ്റ്റേഷനുകള്‍ക്ക് വീഡിയോ ടാഗ് ചെയ്തു. മറ്റ് ചില കാഴ്ചക്കാര്‍ 'ട്രക്ക് ഡ്രൈവര്‍ അറിയതെ ഇത്തരമൊരു മോഷണം സാധ്യമാണോയെന്ന് സംശയം പ്രകടിപ്പിച്ചു.
ट्रक से सामान चोरी का लाइव वीडियो हुआ वायरल, सोशल मीडिया पर हो रहा जमकर वायरल, आगरा-मुंबई हाईवे पर मक्सी के पास का बताया जा रहा है ये VIDEO#PeoplesUpdate #Truck#Theft pic.twitter.com/HvSpZLUbz1
— Peoples Samachar (@psamachar1) May 24, 2024






