
വനാതിര്‍ത്തിയോട് ചേര്‍ന്നുള്ള ജനവാസമേഖലകളില്‍ കാട്ടുമൃഗങ്ങള്‍ ഇറങ്ങുകയും അപകടത്തില്പെട്ടുപോകുകയും ചെയ്യുന്നത് പതിവ് സംഭവമാണ്. പ്രത്യേകിച്ചും കാട്ടാനകള്‍. വലിയ കുഴികളിലും കിണറ്റിലും പെട്ടുപോകുന്ന കാട്ടാനകളെ വനംവകുപ്പ് രക്ഷപ്പെടുത്തി വനത്തിനുള്ളിലേക്ക് കയറ്റിവിടുന്ന ഒട്ടനവധി സംഭവങ്ങള്‍ ഇതിനോടകം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. സമാനമായ സംഭവമാണ് ചെന്നൈയിലെ നീലഗിരിയിലും സംഭവിച്ചിരിക്കുന്നത്.
ഏകദേശം 30 അടി താഴ്ചയുള്ള കിണറ്റില്‍ വീണ കുട്ടിയാനയെ പത്തു മണിക്കൂര്‍ നീണ്ട രക്ഷപ്രവര്‍ത്തനത്തിന് ഒടുവില്‍ വനംവകുപ്പ് ഉദ്യോഗസ്ഥര്‍ രക്ഷപ്പെടുത്തി പുറത്തെത്തിച്ചിരിക്കുന്ന വാര്‍ത്തയാണിത്. മണ്ണുമാന്തി യന്ത്രം ഉപയോഗിച്ച് കിണറ്റില്‍ നിന്നും കുട്ടിയാനയ്ക്ക് കയറിവരാന്‍ കഴിയുന്ന തരത്തില്‍ വഴി വെട്ടിയായിരുന്നു രക്ഷപ്രവര്‍ത്തനം. ഐഎഎസ് ഉദ്യോഗസ്ഥ സുപ്രിയ സഹു രക്ഷാപ്രവര്‍ത്തനത്തിന്റെയും കാട്ടാനക്കുട്ടി കാട്ടാനക്കൂട്ടത്തോടൊപ്പം ചേരുന്നതിന്റെയും വിഡിയോ എക്സിലൂടെ പുറത്തുവിട്ടു. ഹൃദയസ്പര്‍ശിയായ ഈ വിഡിയോകളാണ് ഇപ്പോള്‍ സോഷ്യല്‍മീഡിയയുടെ മനം കവരുന്നത്.
മെയ് 29 ന് രാത്രിയോടെയാണ് നീലഗിരി കോലപ്പള്ളിയില്‍ ഗൂഡല്ലൂര്‍ വനത്തിനോട് ചേര്‍ന്ന് കുട്ടിയാന കിണറ്റില്‍ വീണത്. കുട്ടിയാന കിണറ്റില്‍ വീണതിന് പിന്നാലെ കാട്ടാനക്കൂട്ടം പ്രദേശത്ത് തമ്പടിച്ചു. നാട്ടുകാര്‍ അറിയിച്ചതിനെ തുടര്‍ന്ന് വനംവകുപ്പ് എത്തി മണിക്കൂറുകള്‍ നീണ്ട രക്ഷാപ്രവര്‍ത്തനത്തിനൊടുവിലാണ് കുട്ടിയാനയെ പുറത്തെടുത്തത്. 40 പേരടങ്ങുന്ന ഉദ്യോ?ഫഗസ്ഥര് പുലര്‍ച്ചെ മൂന്ന് മണിയോടെ ആരംഭിച്ച രക്ഷപ്രവര്‍ത്തനം അവസാനിച്ചത് ഉച്ചയോടെയാണ്. പുറത്തെത്തിയതിന് പിന്നാലെ അക്ഷമരായി നിന്ന കാട്ടാനക്കൂട്ടത്തിനൊപ്പം കുട്ടിയാന കാടുകയറുകയും ചെയ്തു. കാട്ടാനക്കൂട്ടം കാടു കയറുന്നതിന്റെ ഡ്രോണ്‍ വിഷ്വലാണ് ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ വൈറലാകുന്നത്.
A very heartening news is coming in just now about the successful rescue and reunion of a juvenile elephant in Tamil Nadu. Tamil Nadu Foresters in Gudalur Forest Division in Nilgiris have successfully rescued a juvenile elephant from a 30 feet deep sand well in a farmland where… pic.twitter.com/alZTvmVIBD
— Supriya Sahu IAS (@supriyasahuias) May 29, 2024






