
ആലപ്പുഴ; ആലപ്പുഴയില്‍ പോലീസുകാരന് കുഴിമന്തി വില്‍ക്കുന്ന ഹോട്ടല്‍ അടിച്ചുതകര്‍ത്തു.ആക്രമണം ഭക്ഷ്യ വിഷബാധയെന്നാരോപിച്ചായിരുന്നു. സംഭവം നടന്നത് വൈകിട്ട് ആറരയോടെയാണ്.
സിപിഒ ജോസഫാണ് ആക്രമണം നടത്തിയത്. ഇയാള്‍ ഒരു വാക്കത്തിയുമായാണ് അവിടെ എത്തിയതെന്ന് ഹോട്ടല്‍ ജീവനക്കാര്‍ പറയുന്നു. എത്തിയശേഷം ഹോട്ടലിന്റെ ചില്ല് തല്ലി തകര്‍ക്കുകയായിരുന്നു കൂടാതെ ബൈക്കോടിച്ച് ഹോട്ടലില്‍ കയറ്റിയതായും ഇയാള്‍ മദ്യ ലഹരിയിലായിരുന്നുവെന്നും ഹോട്ടല്‍ ജീവനക്കാര്‍ പറയുന്നു.






