
തിരുവനന്തപുരത്ത് 14 വയസ്സായ മകളെ പീഡിപ്പിച്ച കേസിൽ 48കാരനായ അച്ഛന് 14 വർഷം കഠിനതടവും 20,000 രൂപ പിഴയും. സംഭവത്തിൽ അതിവേഗ പ്രത്യേക കോടതിയാണ് ശിക്ഷ വിധിച്ചത്. പിഴ അടച്ചില്ലെങ്കിൽ ആറ് മാസം കൂടുതൽ തടവ് അനുഭവിക്കണമെന്നും വിധിയിൽ പറയുന്നു.
2023 ഫെബ്രുവരിയിലാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. ഉറങ്ങിക്കിടന്ന കുട്ടിയുടെ സ്വകാര്യ ഭാഗങ്ങളില്‍ പ്രതി പിടിക്കുകയായിരുന്നു . 2020ലെ കൊവിഡ് കാലത്തും പ്രതി നിരന്തരം പീഡിപ്പിച്ചതായി കുട്ടി പറഞ്ഞു. പ്രതിയുടെ ഉപദ്രവത്തിൽ മനംനൊന്തായിരുന്നു ആത്മഹത്യ.
പീഡനത്തിന് പുറമെ പ്രതി നിരന്തരം കുട്ടിയെ മർദ്ദിക്കുകയും ഒരു തവണ കുട്ടിയുടെ കൈ തല്ലി ഒടിക്കുകയും ചെയ്തതയായി പിന്നീട് കണ്ടെത്തി. പരാതി നൽകിയാൽ സംരക്ഷിക്കാൻ മാറ്റാരുമില്ലാത്തതിനാൽ കുട്ടി വിവരം പുറത്തു പറഞ്ഞില്ല. പീഡനം വർധിച്ചപ്പോൾ മറ്റ് നിവൃത്തിയില്ലാതെ കുട്ടി കൂട്ടുകാരികളോട് വിവരം പറയുകയായിരുന്നു. തുടര്‍ന്ന് ഇവർ സ്കൂൾ അധ്യാപികയെ കാര്യം ധരിപ്പിച്ചു. സ്കൂളിലെ അധ്യാപകരാണ് പേരൂർക്കട സ്റ്റേഷനിൽ പരാതി നൽകിയത്.
സംരക്ഷകനായ അച്ഛൻ തന്നെ കുട്ടിയെ പീഡിപ്പിച്ച സംഭവത്തിൽ പ്രതി യാതൊരു ദയയും അർഹിക്കുന്നില്ലെന്ന് കോടതി പറഞ്ഞു. ഇവര്‍ തമിഴ്നാട് സ്വദേശികളാണ്.






