
തൃശൂര്‍; ഇരിങ്ങാലക്കുടയില്‍ മുത്തശ്ശനെ കൊച്ചുമകന് വെട്ടിപരിക്കേല്‍പ്പിച്ചു. ചെറുമകന് ശ്രീകുമാര്‍ മുത്തശ്ശനായ കേശവനെ വെട്ടിപരിക്കേല്‍പ്പിക്കുകയായിരുന്നു. വീട്ടിലെ വളര്‍ത്തുപൂച്ചയെ കാണാതായതിന്രെ പേരിലാണ് പ്രകോപനമെന്ന് പോലീസ് പറഞ്ഞു. കൈയ്ക്കും കാലിനും തലയ്ക്കും പരിക്കേറ്റ കേശവനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ഇന്നലെ രാത്രി എട്ടുമണിയോടെയാണ് സംഭവം. വളര്‍ത്തുപൂച്ചയെ വീട്ടില്‍ കാണാത്തതിനെ തുടര്‍ന്ന് ഉണ്ടായ തര്‍ക്കമാണ് പിന്നീട് ആക്രമണത്തില്‍ കലാശിച്ചതെന്നും പൊലീസ് പറയുന്നു. കത്തി ഉപയോഗിച്ചാണ് യുവാവ് ആക്രമിച്ചത്.
സാരമായി പരിക്കേറ്റ കേശവനെ ശ്രീകുമാര്‍ തന്നെയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. കാട്ടൂര്‍ പൊലീസ് ആണ് ശ്രീകുമാറിനെ അറസ്റ്റ് ചെയ്തത്. വധശ്രമം ഉള്‍പ്പെടെയുള്ള വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്. യുവാവ് ലഹരിക്ക് അടിമയാണെന്നും പൊലീസ് പറയുന്നു.






