
വ്യത്യസ്തത ഉണര്‍ത്തുന്ന ഒട്ടനവധി വാര്‍ത്തകളാണ് ദിവസവും സോഷ്യല്‍ മീഡിയയിലൂടെ ശ്രദ്ധ നേടിക്കൊണ്ടിരിക്കുന്നത്. ഇപ്പോഴിതാ ഇന്ത്യന്‍ യുവാക്കളില്‍ നിന്നും അനുയോജ്യമായ വരന്മാരെ തേടുകയാണ് ഇവിടെ ഒരു റഷ്യക്കാരി. ചുവന്ന സാരിയുടുത്ത് ഇന്ത്യയിലെ ഒരു മാളില്‍ തന്റെ ഇന്‍സ്റ്റഗ്രാം പേജിന്റെ ക്യൂആര്‍ കോര്‍ഡ് പിടിച്ചുകൊണ്ടാണ് ദിനോര എന്ന യുവതി സ്വന്തമായി വരനെ തേടുന്നത്. അനുയോജ്യരായ വരന്മാര് ഈ ക്യൂആര്‍ കോര്‍ഡ് സ്കാന്‍ ചെയ്ത് യുവതിക്ക് സന്ദേശമയക്കാം.
ഇക്കാര്യം റീലാക്കി ദനോര തന്റെ സ്വന്തം പേജില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്. റീല്‍ വൈറലായതോടെ ദിനാരയുടെ പോസ്റ്റിന് താഴെ വിവാഹാലോചനയുമായി യുവാക്കളുടെ തിക്കും തിരക്കുമാണ്. ഇന്ത്യക്കാരനായ വരനെ തേടുന്നു. വിവാഹിതനായിരിക്കരുത് എന്നതാണ് ദിനാരയുടെ ഏക ഡിമാന്‍ഡ്. രസകരമായ നിരവധി കമന്റുകളാണ് ദിനാരയുടെ പോസ്റ്റിന് താഴെ വരുന്നത്. പലരും തങ്ങള്‍ക്ക് വിവാഹം കഴിക്കാനുള്ള സന്നദ്ധ അറിയിച്ചാണ് കമന്റ് ചെയ്തിരിക്കുന്നത്. മറ്റ് ചിലര്‍ തങ്ങളുടെ ചങ്കുകളെയും മെന്‍ഷന്‍ ചെയ്യുന്നുണ്ട്.






