പ്രീവെഡ്ഡിംഗ് ഫോട്ടോഷൂട്ടുകള്‍ക്ക് ഇന്ന് വലിയ സ്വീകാര്യതയാണുള്ളത്. വിവാഹങ്ങളെക്കാള്‍ ഇത്തരം ഫോട്ടോഷൂട്ടുകള്‍ക്കാണ് പ്രചാരണം കൂടുതല്‍. മുന്‍കൂട്ടി നിശ്ചയിക്കുന്ന വിവാഹങ്ങളില്‍ വധുവും വരനും അപരിചിതരാണെന്ന പരാതി തീരാനും ഇരുവര്‍ക്കും പരസ്പരം അറിയാനുമുള്ള ഒരു മാര്‍ഗം കൂടിയായി ഇന്ന് പ്രീവെഡ്ഡിംഗ് ഫോട്ടോഷൂട്ടുകള്‍ മാറി. എന്നാല്‍ ഇതല്പം പാടുപെട്ട പരിപാടിയാണെന്നാണ് ഫോട്ടോഗ്രാഫര്‍മാര്‍ പറയുന്നത്. കാരണം നല്ല ചിത്രങ്ങള്‍ കിട്ടണമെങ്കില്‍ നല്ല പോസുകള്‍ ആവശ്യമാണ്. ഇപ്പോഴിതാ പ്രീവെഡ്ഡിംഗ് ഫോട്ടോഷൂട്ടിനെത്തിയ ഒരു വധുവിനും വരനും പോസ് പറഞ്ഞ് കൊടുക്കുന്ന ഒരു തോണിക്കാരന്റെ വീഡിയോയാണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്.
വീഡിയോയില്‍ വൃദ്ധനായ ആ തോണിക്കാരന് യാതൊരു സങ്കോചവും കൂടാതെ യുവതിയ്ക്ക് ഓരോ പോസുകള്‍ കാണിച്ച് കൊടുക്കുന്നു. അദ്ദേഹത്തിന്റെ ആത്മാര്‍ത്ഥയായ ഇടപെടല്‍ മതിപ്പുളാക്കും. ഓരോ ഷോട്ടിലും കൈയുടെയും കാലിന്റെയും പൊസിഷനുകള്‍ വരെ അദ്ദേഹം പറഞ്ഞ് കൊടുക്കുന്നു. അനുഭവ പരിചയമുള്ള ഒരാളെ പോലെയാണ് അദ്ദേഹത്തിന്റെ ഇടപെടല്‍. കരയിലുള്ള ഫോട്ടോഗ്രാഫറുടെ നിര്‍ദ്ദേശങ്ങള്‍ക്ക് പകരം പലപ്പോഴും ഇരുവരും ആ വൃദ്ധനായ തോണിക്കാരന്റെ നിര്‍ദ്ദേശങ്ങളാണ് പാലിക്കുന്നത്.
r/Ni_Bondha എന്ന റെഡ്ഡിറ്റ് ഉപയോക്താവാണ് വീഡിയോ പങ്കുവച്ചത്. ഇന്‍സ്റ്റാഗ്രാമിലും എക്സിലും ഇതിനകം വീഡിയോ വൈറലായി. വടക്കന്‍ ആന്ധ്രാപ്രദേശിലെ ചിന്നപതി നദിയില്‍ നടന്ന ഒരു വിവാഹ ഷൂട്ടാണ് സംഭവമെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. രസകരമായ നിരവധി കുറിപ്പുകളാണ് വീഡിയോയ്ക്ക് താഴെ ലഭിച്ചിരിക്കുന്നത്. ടൈറ്റാനിക്ക് സിനിമയുടെ തുര്‍ച്ച നിര്‍മ്മിക്കാന്‍ അദ്ദേഹം ഒരു തികഞ്ഞ സംവിധായകനാണെന്ന് തോന്നുന്നു.' ഒരു കാഴ്ചക്കാരന് എഴുതി. 'അദ്ദേഹത്തിന് എന്നെങ്കിലും ഒരു ഫോട്ടോഷൂട്ട് സ്വന്തമായി ചെയ്യാന്‍ കഴിയട്ടെ' എന്നായിരുന്നു മറ്റൊരു കാഴ്ചക്കാരന് എഴുതിയത്. 'ഇതൊന്ന് കഴിഞ്ഞിട്ട് വേണം താത്തയ്ക്ക് പെട്ടെന്ന് വീട്ടില്‍ പോകാന്‍' മറ്റൊരു കാഴ്ചക്കാരന് എഴുതി.

Chusi chusi pandi poyindhi thaatha ki, rangesadu anthe
byu/rollexsir inNi_Bondha

Comments