
ഷിംല: പ്രസവവേദനയാല്‍ പുളഞ്ഞ ഗര്‍ഭിണിയെ തോളില്‍ ചുമന്ന് ആശുപത്രിയിലെത്തിച്ചത് ആറ് പോലീസ് ഉദ്യോഗസ്ഥര്‍. ഷിംലയിലെ മഞ്ഞ് വീഴുന്ന ഗ്രാമ പ്രദേശങ്ങളില്‍ ഒന്നായ ഭോണ്ട് ഗ്രാമത്തിലായിരുന്നു സംഭവം. 10 കിലോമീറ്ററാണ് ഇവര്‍ ഗര്‍ഭിണിയെയും ചുമന്ന് നടന്നത്. മൂന്നര മണീക്കൂറുകള്‍ കൊണ്ടാണ് ലക്ഷ്യം സ്ഥാനം എത്തിയത്.
കനത്ത മഞ്ഞ് വീഴ്ചമൂലം ആ വഴികള്‍ വാഹന സഞ്ചാര യോഗ്യമല്ലായിരുന്നു. ഒരു വഴിയും ഇല്ലാതെ ഇരുന്നപ്പോഴാണ് ഹിമാചല്പ്രമദശിലെ ആറ് പോലീസ് ഉദ്യോഗസ്ഥര്‍ സഹായത്തിനെത്തിയതെന്ന് ഗര്‍ഭിണിയായ യുവതിയുടെ അമ്മ പറഞ്ഞു.






