
ന്യൂഡല്‍ഹി : 18-ാം ലോക്സഭ തിരഞ്ഞെടുപ്പിന്റെ് ഫലം പ്രഖ്യാപനത്തിന് ശേഷം ഇന്ത്യന്‍ രാഷ്ട്രീയം ചര്‍ച്ച ചെയ്യുന്ന ''മക്കള്‍ രാഷ്ട്രീയത്തിന്റെ് ഫലം ഏറെ ചര്‍ച്ചയാകുന്നു. കോണ്‍ഗ്രസിന്റെ് മുതിര്‍ന്ന നേതാവ് എകെ ആന്റെണിയുടെ മകന് അനില്‍ ആന്റെണി മുതല്‍ സുഷമ സ്വരാജിന്റെ മകൾ ബാംസുരി സ്വരാജ് വരെയുണ്ട് ആ പട്ടികയിൽ. പ്രമുഖ നേതാക്കളുടെ മക്കളുടെ തിരഞ്ഞെടുപ്പ് ജയപരാജയങ്ങൾ ഇങ്ങനെ:
കോൺഗ്രസ് മുതിർന്ന നേതാവ് എ.കെ. ആന്റണിയുടെ മകൻ അനിൽ ആന്റണി പത്തനംതിട്ടയിൽ 2,34,406 വോട്ടുകള്‍ നേടി മൂന്നാം സ്ഥാനത്തെത്തി.
കർണാടകയിൽ സെക്സ്ടേപ്പ് വിവാദത്തിൽപ്പെട്ട ജെഡിഎസ് എംപിയും മുൻ പ്രധാനമന്ത്രി എച്ച്.ഡി. ദേവെഗൗഡയുടെ കൊച്ചുമകനുമായ പ്രജ്ജ്വൽ രേവണ്ണ ഹാസൻ മണ്ഡലത്തിൽ പരാജയപ്പെട്ടു.
ആർജെഡി അധ്യക്ഷൻ ലാലു പ്രസാദ് യാദവിന്റെ പെൺമക്കൾ രണ്ടുപേർക്കും രണ്ടു വിധിയാണ് നേരിടേണ്ടിവന്നത്. പാടലിപുത്രയിൽ മത്സരിച്ച മിസ ഭാരതി ജയിച്ചപ്പോൾ മറ്റൊരു മകൾ രോഹിണി ആചാര്യ സരൺ സീറ്റിൽ ബിജെപിയുടെ സ്ഥാനാര്‍ത്ഥിയോട് 13,661 വോട്ടുകൾക്കാണ് പരാജയപ്പെട്ടത്
ബിജെപി നേതാവ് അന്തരിച്ച സുഷമ സ്വരാജിന്റെ മകൾ ബാംസുരി ന്യൂഡൽഹി മണ്ഡലത്തിൽനിന്ന് നാലു ലക്ഷം വോട്ടുകൾക്കുമേൽ ഭൂരിപക്ഷത്തിൽ വിജയിച്ചു.
റെസ്ലിങ് ഫെഡറേഷന്റെ മുൻ അധ്യക്ഷനും ലൈംഗികാരോപണ വിധേയനുമായ ബ്രിജ്ഭൂഷൺ ശരൺ സിങ്ങിന്റെ മകൻ കരൺ ഭൂഷൺ സിങ് ഉത്തർപ്രദേശിലെ കൈസെർഗഞ്ചിൽനിന്ന് അഞ്ചു ലക്ഷത്തിനുമേൽ വോട്ടുകളുടെ ഭൂരിപക്ഷത്തിന് വിജയിച്ചു.
മഹാരാഷ്ട്ര മുഖ്യമന്ത്രി ഏക്നാഥ് ഷിൻഡെയുടെ മകൻ ശ്രീകാന്ത് ഷിൻഡെ കല്യാൺ മണ്ഡലത്തിൽനിന്ന് രണ്ടരലക്ഷത്തിനുമേൽ ഭൂരിപക്ഷത്തിന് വിജയിച്ചു.
കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെയുടെ മരുമകൻ രാധാകൃഷ്ണ ദൊഡ്ഡാമണി കർണാടകയിലെ ഗുലബർഗ മണ്ഡലത്തിൽ നിന്ന് 27,205 വോട്ടുകളുടെ ഭൂരിപക്ഷത്തിൽ വിജയിച്ചു.






