
വിമാനത്താവളത്തില്‍ വച്ച സി ഐ എസ് എഫ് ഉദ്യോഗസ്ഥ തന്നെ അടിച്ച സംഭവത്തില്‍ പ്രതികരിക്കാന്‍ യ്യാറാവാതിരുന്ന ബോളിവുഡ് താരങ്ങള്‍ക്കെതിരെ നടിയും ബിജെപി എം പിയുമായ കങ്കണ. തന്റെ വിഷത്തിലെ ബോളിവുഡിലെ നിശബ്ദത കങ്കണ ചോദ്യം ചെയ്തത് ഇന്‍സ്റ്റഗ്രാമിലൂടെയായിരുന്നു.
നാളെ ഏതെങ്കിലും രാജ്യത്തിന്റെ തെരുവില്‍ നടക്കുമ്പോള്‍ ഏതെങ്കിലും ഇസ്രായേലിയോ പലസ്തീനിയോ നിങ്ങളെയും തല്ലാനിടയുണ്ടെന്നും അവര്‍ പറഞ്ഞു. ഇന്സ്റാഗ്രാമിലൂടെയുള്ള പ്രതികരണം പിന്നീട് കങ്കണ പിന്‍വലിക്കുകയും ചെയ്തിട്ടുണ്ട്.
റഫായിലെ ഇസ്രായേല്‍ ആക്രമണത്തില്‍ പ്രതിഷേധിച്ച താരങ്ങളെ ലക്ഷ്യമിട്ടായിരുന്നു പുതിയ സ്റ്റോറിയില്‍ കങ്കണയുടെ വിമര്‍ശനം. all eyes on rafah എന്ന വൈറല്‍ തലക്കെട്ട് ഉപയോഗിച്ചായിരുന്നു. പുതിയ സ്റ്റോറി ഇങ്ങനെയായിരുന്നു: 'all eyes on rafah ഗ്യാങ്, ഇത് നിങ്ങള്‍ക്കും നിങ്ങളുടെ മക്കള്‍ക്കും സംഭവിക്കാം. ഒരു ഭീകരാക്രമണത്തെയാണിപ്പോള്‍ നിങ്ങള്‍ ആഘോഷിക്കുന്നത്. ഒരുനാള്‍ ഇത് നിങ്ങള്‍ക്കും സംഭവിക്കും''-കങ്കണ കുറിച്ചു.
'സിനിമാക്കാരേ, വിമാനത്താവളത്തില്‍ എനിക്കു നേരെയുണ്ടായ ആക്രമണത്തില്‍ മൗനം പാലിക്കുകയോ ആഘോഷിക്കുകയോ ആണ് നിങ്ങള്‍ ചെയ്യുന്നത്. നാളെ സ്വന്തം രാജ്യത്തോ ലോകത്തെ മറ്റേതെങ്കിലും ഇടത്തിലോ നിരായുധരായി നടക്കുമ്പോള്‍ ഏതെങ്കിലും ഇസ്രായേലിയോ പലസ്തീനിയോ നിങ്ങളെ അടിച്ചേക്കാം.
റഫയിലേക്ക് ആളുകളെ കണ്ണുകളെത്തിക്കാന്‍ ശ്രമിച്ചതിനോ ഇസ്രായേലി ബന്ദികള്‍ക്കൊപ്പം നിന്നതിനോ ആകുമിത്. അന്ന് ഞാന്‍ നിങ്ങളുടെ ആവിഷ്ക്കാര സ്വാതന്ത്ര്യത്തിനു വേണ്ടി പോരാടാനുണ്ടാകും. അന്ന് ഞാനെങ്ങനെ അങ്ങനെ എന്ന് അത്ഭുതപ്പെടാന്‍ നില്‍ക്കേണ്ട. കാരണം, നിങ്ങള്‍ ഞാനല്ല.'-കങ്കണ കുറിച്ചു.






