
നാവ് മൂര്ച്ഛയേറിയ ആയുധമാണ് എന്ന് നാം പറയാറുണ്ട്. കാരണം ഒരാളെ സന്തോഷിപ്പിക്കാനും അതേസമയം മാനസികമായി തകര്ക്കാനും നമ്മുടെ വാക്കുകള്ക്ക് കഴിയും. അതുകൊണ്ട് തന്നെ ഇത് കേള്ക്കുന്ന ആളുകളും ആ രീതിയിലായിരിക്കും പ്രതികരിക്കുന്നത്.
അത്തരത്തില് വാവിട്ടു പോയ ഒരു വാക്കിന് വലിയ വില കൊടുക്കേണ്ടി വന്ന ഒരു സംഭവം കഴിഞ്ഞ ദിവസം റിപ്പോര്ട്ട് ചെയ്യപ്പെടുകയുണ്ടായി. തന്റെ മൂന്ന് മാസം പ്രായമുള്ള കുഞ്ഞിനെ കുറിച്ച് 'അധിക്ഷേപകരവും ലൈംഗിക ചുവയുള്ളതുമായ' പരാമര്ശങ്ങള് നടത്തിയെന്ന് ആരോപിച്ചാണ് ഒരു പിതാവ് സ്പാനിഷ് സ്റ്റേജ് കോമഡിയന് ജെയിം കാരവാക്കയുടെ മുഖം അടിച്ചുപൊളിച്ചത്.
ജെയിം കാരവാക്ക എന്ന കോമേഡിയനാണ് സ്പാനിഷ് നഗരമായ അലികാന്റെയിലെ ഒരു സ്റ്റേജ് പരിപാടിക്കിടെ വേദിയിലുണ്ടായിരുന്ന വ്യക്തിയില് നിന്നും മര്ദ്ദനമേറ്റത്. ഇയാള് പരിപാടി അവതരിപ്പിച്ച് കൊണ്ടിരിക്കുന്നതിനിടയില് വേദിയിലുണ്ടായിരുന്ന മൂന്ന് മാസം മാത്രം പ്രായമുള്ള ഒരു കുഞ്ഞിനെ കുറിച്ച് നടത്തിയ പരാമര്ശമാണ് പ്രശ്നങ്ങള്ക്ക് കാരണം. തന്റെ കുഞ്ഞിനെ കുറിച്ച് നടത്തിയ മോശം പരാമര്ശത്തില് പ്രകോപിതനായ പിതാവ് വേദിയില് കയറിയാണ് കോമേഡിയന്റെ മുഖത്ത് അടിക്കുകയായിരുന്നു.
അടികൊണ്ടതിന് പിന്നാലെ ജെയിം കാരവാക്ക എല്ലാവരോടും ക്ഷമാപണം നടത്തി. തന്റെ വാക്കുകള് ആരെയെങ്കിലും വേദനിപ്പിച്ചെങ്കില് താന് ഹൃദയപൂര്വ്വം ക്ഷമ ചോദിക്കുന്നു എന്നും അക്രമം മാറ്റിവെച്ച് എല്ലാവര്ക്കും സ്വതന്ത്രമായി വളരാന് നല്ലൊരു ലോകം സൃഷ്ടിക്കാമെന്നും അദ്ദേഹം പറഞ്ഞു. ജെയിം കാരവാക്ക തഴന്റ എക്സ് ഹാന്റില് സംഭവത്തെ കുറിച്ച് ഇങ്ങനെ എഴുതി, 'സംഭവിച്ചതിന് ശേഷം, ഒരു തമാശയായി ഉദ്ദേശിച്ചിരുന്നത് ആത്യന്തികമായി നിര്ഭാഗ്യകരമാണ്, എന്റെ ഭാഗത്ത് നിന്ന് ഒട്ടും ഉചിതമായ അഭിപ്രായമല്ല. രോഗം ബാധിച്ചതായി തോന്നുന്നവരോട് ക്ഷമ ചോദിക്കുന്നു. നമുക്ക് അക്രമം മാറ്റിവച്ച് ആളുകള്ക്ക് സ്വതന്ത്രരായി വളരാന് ഒരു നല്ല ലോകം അവശേഷിപ്പിക്കാം.'
എക്സില് പങ്കുവയ്ക്കപ്പെട്ട വീഡിയോയില് ഒരാള് സ്റ്റേജില് കയറി ജെയിം കാരവാക്കയുടെ മുഖത്ത് അടിക്കുന്നതിന്റെയും ഇതിന് പിന്നാലെ ജെയിം സ്റ്റേജിന്റെ ഒരു മൂലയിലേക്ക് ചുരുണ്ട് കൂടുന്നതും വീഡിയോയില് കാണാം. ഈ സമയം മറ്റ് കാഴ്ചക്കാരും ബഹളം വയ്ക്കുന്നു. കാരവാക്കയെ മര്ദ്ധിച്ചത് സംഗീതജ്ഞനും വലതുപക്ഷ പ്രവര്ത്തകനുമായ ആല്ബര്ട്ടോ പുഗിലാറ്റോയാണെന്ന് ന്യൂയോര്ക്ക് പോസ്റ്റ് റിപ്പോര്ട്ട് ചെയ്യുന്നു. ഇദ്ദേഹം, പിന്നീട് കാരാവക്കയുടെ ക്ഷമാപണം സ്വീകരിച്ചു. അഭിപ്രായ സ്വാതന്ത്ര്യത്തെ പിന്തുണയ്ക്കുന്നത് പോലെ തന്നെ പ്രതിരോധിക്കാനുള്ള അവകാശത്തെയും താന് പിന്തുണയ്ക്കുന്നുവെന്ന് ആല്ബര്ട്ടോ പറഞ്ഞു.







Comments