
ന്യൂഡല്‍ഹി: മൂന്നാം നരേന്ദ്രമോദി സര്‍ക്കാരിന്റെ ഏറ്റവും പ്രായം കുറഞ്ഞ മുഖങ്ങളില്‍ ഒന്നായി ലോക് ജനശക്തി പാര്‍ട്ടി നേതാവ് ചിരാഗ് പസ്വാന് പിതാവിന്റെ കാലടികളെ പിന്തുടര്ന്നു. ഭക്ഷ്യ സംസ്കരണ മന്ത്രാലയത്തിന്റെ ചുമതലയേറ്റ അദ്ദേഹം പിതാവ് രാംവിലാസ് പസ്വാനെ പോലെ വകുപ്പ് ഏറ്റെടുക്കുന്ന മന്ത്രിയായിട്ടാണ് മാറിയത്. ഭാവി ഭക്ഷ്യ സംസ്കരണ മേഖലയുടേതാണ്, കര്‍ഷകരുടെ വരുമാനം വര്‍ധിപ്പിക്കാന്‍ ഇത് സഹായിക്കുമെന്ന് രാവിലെ ചുമതലയേറ്റ ശേഷം അദ്ദേഹം മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
2020-ല്‍ മരിക്കുന്നത് വരെ തന്റെ പിതാവ് രാം വിലാസ് പാസ്വാന് നേതൃത്വം നല്കിയ വകുപ്പിലേക്കാണ് മകനും കടന്നു വന്നിരിക്കുന്നത്. അദ്ദേഹത്തിന്റെ അമ്മാവന് പശുപതി പരാസും ഈ വകുപ്പ് കൈകാര്യം ചെയ്തിട്ടുള്ളയാളാണ്. വിദേശ രാജ്യങ്ങളിലെ ഭക്ഷ്യ സംസ്കരണ മേഖല കൂടുതല്‍ പുരോഗമിച്ചിരിക്കുന്നു, ഇന്ത്യയിലും സമാനമായ പുരോഗതി കൈവരിക്കുമെന്ന് പുതുതായി നിയമിതനായ മന്ത്രി പറഞ്ഞു.
അന്തരിച്ച പിതാവ് രാംവിലാസ് പാസ്വാനെപ്പോള് ഭക്ഷ്യമേഖലയില്‍ 100 ശതമാനവും നല്കാനാത് താനും ആഗ്രഹിക്കുന്നതെന്നും പറഞ്ഞു. കൂടുതല്‍ പ്രോസസ്സിംഗ് യൂണിറ്റുകള്‍ സ്ഥാപിക്കുന്നതിലാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നതെന്നും അതിലൂടെ കര്‍ഷകര്‍ക്ക് ഉല്‍പ്പന്നങ്ങള്‍ക്ക് ഉചിതമായ തുക ലഭിക്കുകയും അവരുടെ വരുമാനം വര്‍ദ്ധിപ്പിക്കുകയും ചെയ്യുമെന്നും പാസ്വാന് പറഞ്ഞു. വകുപ്പിന്റെ പദവി ഉയര്‍ത്തുന്നതിനുള്ള പിന്തുണ പ്രധാനമന്ത്രി മോദി ഉറപ്പുനല്‍കിയതായും അദ്ദേഹം പറഞ്ഞു. ഭാവിയില്‍ ഈ വകുപ്പിനെ പുതിയ ഉയരങ്ങളിലെത്തിക്കുമെന്ന് പ്രധാനമന്ത്രി ഉറപ്പുനല്‍കിയതായി അദ്ദേഹം പറഞ്ഞു.




