
തിരുവനന്തപുരം: ജനാധിപത്യത്തിന്റെ ഏറ്റവും വലിയ ഉത്സവത്തില്‍ ആവേശത്തിമിര്‍പ്പോടെ വോട്ടര്‍മാര്‍. തെരഞ്ഞെടുപ്പിലെ വോട്ടെടുപ്പ് 5മണി പിന്നിടുമ്പോള്‍ ബൂത്തുകളിലെല്ലാം വലിയ തിരക്കാണ്. പോളിംഗ് 75ശതമാനം കടന്നതായിട്ടാണ് കണക്കുകള്‍. വോട്ടിംഗ് അന്തിമ മണിക്കൂറിലേക്ക് കടക്കുമ്പോള്‍ സര്‍വകാല റെക്കോഡിലേക്ക് കുതിക്കുമോ എന്നാണ് ഇനിയറിയാനുള്ളത്. ഈ ട്രെന്റ് കണക്കാക്കിയാല്‍ പോളിംഗ് ശതമാനം 90 കടക്കുമെന്നാണ് തെരഞ്ഞെടുപ്പ് കമ്മീഷനും രാഷ്ട്രീയപാര്‍ട്ടികളും വിലയിരുത്തുന്നത്.
മദ്ധ്യകേരളമാണ് വലിയ മൂന്നേറ്റം കാണിക്കുന്നത്. 66 ശതമാനം രേഖപ്പെടുത്തിയ എറണാകുളത്താണ് ഏറ്റവും കനത്ത പോളിംഗ് നടക്കുന്നത്. ഇവിടെ കുന്നത്ത് നാട്ടില്‍ പോളിംഗ് ശതമാനം 70 കടന്നിരിക്കുകയാണ്. മറ്റു മണ്ഡലങ്ങളില്‍ 70 ശതമാനത്തിലേക്ക് അടുക്കുകയാണ്. മലബാറില്‍ ഇത്തവണയും സംസ്ഥാനശരാശരിയേക്കാള്‍ കുടുതല്‍ ഉണ്ടാകുമെന്നാണ് കരുതുന്നത്. കോഴിക്കോടും കണ്ണൂരിലെയും പല മണ്ഡലങ്ങളിലും 3.30 വരെ 60 ശതമാനം പോളിംഗ് കടന്നിരിക്കുകയാണ്. അതേസമയം മലബാറില്‍ വരുന്ന 56 ശതമാനം മാത്രം രേഖപ്പെടുത്തിയ വയനാട്ടിലാണ് ഏറ്റവും കുറഞ്ഞ പോളിംഗ് രേഖപ്പെടുത്തിയിരിക്കുന്നത്. പാലക്കാട് 64.69 ശതമാനമാണ് പോളിംഗ്. കോഴിക്കോട് 64.17 ശതമാനവും തൃശൂരില്‍ 63.17 ശതമാനവും മലപ്പുറത്ത് 62.27 ശതമാനവും ആലപ്പുഴ 62.16 ശതമാനം ഇടുക്കി 62.35 ശതമാനവും രേഖപ്പെടുത്തി.
കോട്ടയത്ത് 61.46 ശതമാനവും കാസര്‍ഗോഡ് 61.32 ശതമാനവും തിരുവനന്തപുരത്ത് 61.38 ശതമാനവും കൊല്ലത്ത് 61.44 ശതമാനവുമാണ് പോളിംഗ്. വയനാട്ടിലാണ് ഏറ്റവും കുറവ് പോളിംഗ്. 56.31 ശതമാനവും പത്തനംതിട്ടയില്‍ 59.25 ശതമാനവുമാണ് നാലുമണി കഴിഞ്ഞപ്പോള്‍ രേഖപ്പെടുത്തിയിരിക്കുന്ന പോളിംഗ്. വോട്ടിംഗ് ശതമാനം 90 കടക്കുമെന്ന് നിരീക്ഷിച്ച് തെരഞ്ഞെടുപ്പ് കമ്മീഷന്‍. മിക്ക പ്രമുഖരും രാവിലെ തന്നെ കുടുംബവുമായി എത്തി വോട്ട് രേഖപ്പെടുത്തി മടങ്ങിയപ്പോള്‍ ഉച്ചകഴിഞ്ഞ് നടന്‍ സലിംകുമാര്‍, വെള്ളാപ്പ്ള്ളി നടേശന്‍ എന്നിവര്‍ വോട്ടുചെയ്തു.
140 മണ്ഡലങ്ങളിലായി 882 സ്ഥാനാര്‍ത്ഥികളാണ് ജനവിധി തേടുന്നത്. ഉച്ചയ്ക്ക് 12 മണി വരെ 40 ശതമാനത്തിനും മുകളിലാണ് പോളിങ് രേഖപ്പെടുത്തിയിരിക്കുന്നത്. തെരഞ്ഞെടുപ്പ് കമ്മീഷന്‍ പ്രസിദ്ധീകരിച്ച അവസാന വോട്ടര്‍ പട്ടിക പ്രകാരം കേരളത്തിലെ ആകെ വോട്ടര്‍മാരുടെ എണ്ണം 2,71,42,952 ആണ്. ഇതില്‍ 1,32,20,811 പേര്‍ പുരുഷന്മാരും 1,39,21,868 പേര്‍ സ്ത്രീകളുമാണ്. 273 പേര്‍ ട്രാന്‍സ് ജെന്‍ഡര്‍ വ്യക്തികളുമാണ്.






