ഓണ്‍ലൈനില്‍ വന്‍ തോതില്‍ തട്ടിപ്പ് നടക്കുന്ന കാലമാണിത്. പലവര്ക്കും ാെരുപാട് രൂപ ഈ തട്ടിപ്പിലൂടെ നഷ്ടമാകാറുമുണ്ട്.എന്നാല്‍ ചൈനയിലെ ഒരു 40 കാരി തട്ടിപ്പുകാരനുമായി പ്രണയത്തിലായി. അവരില്‍ നിന്ന് 10 ലക്ഷത്തിലധികം രൂപ അയാള്‍ തട്ടിയെടുത്തട്ടും അവര്‍ തട്ടിപ്പിന് അയാളെ സഹായിക്കുകയും ചെയ്തു.
താന്‍ മ്യാന് മരിലെ ഒരു തട്ടിപ്പുസംഘത്തില്‍ പെട്ടിരിക്കുകയാണെന്നും മോചിതനാവണമെങ്കില്‍ വലിയ തുക നല്‍കേണ്ടതായി വരുമെന്നും യുവതിയെ ഇയാല്‍ വിശ്വസിപ്പിക്കുകയായിരുന്നു.
ഷാങ്ഹായില്‍ നിന്നുള്ള ഹൂ എന്ന സര്‍നെയിമുള്ള യുവതിക്കാണ് ഈ വന്‍ അബദ്ധം സംഭവിച്ചിരിക്കുന്നത്. കഴിഞ്ഞ വര്‍ഷം മെയ് മാസത്തില്‍ ഒരു ഓണ്‍ലൈന്‍ ഡേറ്റിംഗ് പ്ലാറ്റ്ഫോമില്‍ വെച്ചാണ് ചെന്‍ എന്നയാളെ ഹൂ കണ്ടുമുട്ടിയത്. താന്‍ ഒരു മാന്യനാണ് എന്ന് ചെന്‍ ഹുവിനെ ബോധ്യപ്പെടുത്തി. ഉയര്‍ന്ന വരുമാനമുള്ള ഒരു നിക്ഷേപ അക്കൗണ്ട് തനിക്ക് ഉണ്ടെന്നും ഇയാള്‍ അവകാശപ്പെട്ടു. അതില്‍ പണം നിക്ഷേപിക്കാന്‍ ഹൂവിനെയും പ്രേരിപ്പിച്ചു. അവളത് അനുസരിക്കുകയും ചെയ്തു. എന്നാല്‍, പണം പിന്‍വലിക്കാന്‍ ശ്രമിച്ചിട്ട് പറ്റാതായതോടെയാണ് അവള്‍ക്ക് താന്‍ പറ്റിക്കപ്പെട്ടു എന്ന് മനസിലായത്.