
വ്യത്യസ്തത ഉണര്‍ത്തുന്ന ഒട്ടനവധി വീഡിയോകളും വാര്‍ത്തകളുമാണ് സോഷ്യല്‍ മീഡിയയിലൂടെ പുറത്തുവന്നുക്കൊണ്ടിരിക്കുന്നത്. ഇവയില്‍ ചിലത് നമ്മുടെ ഹൃദയത്തെ വല്ലാതെ സ്പര്‍ശിച്ച് കളയും. നന്മ പൂര്‍ണമായും ഈ ലോകത്ത് നിന്നും ഇല്ലാതായിട്ടില്ല എന്ന് നമ്മെ ബോധ്യപ്പെടുത്തും. അതുപോലെ ഒരു വീഡിയോയാണ് ഇതും. കുറച്ചുപേര്‍ ചേര്‍ന്ന് ഒരു നായയെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിന്റെ വീഡിയോയാണ് സോഷ്യല്‍ മീഡിയ ഇപ്പോള്‍ ഏറ്റെടുത്തിരിക്കുന്നത്.
@Pubity എന്ന ഇന്‍സ്റ്റഗ്രാം അക്കൗണ്ടാണ് വീഡിയോ പങ്കുവച്ചിരിക്കുന്നത്. ഒരു നായ വെള്ളത്തില്‍ കുടുങ്ങി നില്‍ക്കുന്നതാണ് വീഡിയോയുടെ തുടക്കത്തില്‍ തന്നെ കാണുന്നത്. വെള്ളം കുതിച്ചൊഴുകുന്നതിനാല് തന്നെ നായയ്ക്ക് രക്ഷപ്പെടാനാകുന്നില്ല. ഒഴുക്ക് നായയേയും കൊണ്ട് പോകുന്നത് പോലെ കാണാം. കുത്തനെയുള്ള ചരിവിലൂടെ നായയ്ക്ക് മുകളിലേക്ക് കയറാനും സാധിക്കുന്നില്ല. അപ്പോഴാണ് നായയെ രക്ഷിക്കാന്‍ ഒരുകൂട്ടം ആളുകള്‍ തയ്യാറായിരിക്കുന്നത്.
വീഡിയോയില്‍ ഒരാള്‍ നായയ്ക്ക് ഒപ്പം തന്നെ വെള്ളത്തില്‍ നില്‍ക്കുന്നത് കാണാം. പിന്നാലെ മറ്റ് കുറച്ചുപേര്‍ ചേര്‍ന്ന് ഒരു ചങ്ങലപോലെ കൈപിടിച്ച് നില്‍ക്കുകയാണ്. അവസാനം നായയ്ക്കൊപ്പം വെള്ളത്തില്‍ നില്‍ക്കുകയായിരുന്ന യുവാവ് അതിനെയും പിടിച്ച് മുകളിലേക്ക് കയറുന്നത് കാണാം. ഒടുവില്‍ സുരക്ഷിതമായി എല്ലാവരും മുകളിലെത്തുന്നു.
പഴയ വീഡിയോയാണെങ്കിലും ഇപ്പോള്‍ വീണ്ടും ഇത് സോഷ്യല്‍ മീഡിയയില്‍ വൈറലായിക്കൊണ്ടിരിക്കുകയാണ്. നിരവധിപ്പേരാണ് വീഡിയോയ്ക്ക് കമന്റുകളുമായി എത്തിയത്. 'ഇതുപോലെയുള്ള മനുഷ്യരാണ് മനുഷ്യത്വത്തിലുള്ള എന്നിലെ വിശ്വാസം നിലനിര്‍ത്തുന്നത്' എന്നാണ് ഒരാള്‍ കമന്റ് നല്‍കിയത്. 'ഈ ലോകത്തിന് ഇതുപോലെ നന്മ നിറഞ്ഞ കൂടുതല്‍ കൂടുതല്‍ പേരെ ആവശ്യമുണ്ട്' എന്നാണ് മറ്റൊരാള്‍ കുറിച്ചത്.






