
ലോകത്തിലെ ഏറ്റവും വലിയ പാമ്പായാണ് അനാക്കോണ്ടയെ വിശേഷിക്കുന്നത്. ഇവയുടെ വ്യത്യസ്തത ഉണര്‍ത്തുന്ന ഒട്ടനവധി വീഡിയോകള്‍ സോഷ്യല്‍ മീഡിയയിലൂടെ പുറത്തുവരാറുണ്ട്. ഇപ്പോള്‍ ഹൈവേ മുറിച്ചുകടക്കുന്ന കൂറ്റന്‍ അനാക്കോണ്ടയുടെ ദൃശ്യങ്ങളാണ് വൈറലാകുന്നത്.
ബ്രസീലില്‍ നിന്നുള്ളതാണ് കാഴ്ച. 25 അടി നീളമുള്ള അനാക്കോണ്ട റോഡ് മുറിച്ചു കടക്കുന്നതാണ് ദൃശ്യങ്ങളിലുള്ളത്. അനാക്കോണ്ടയെ കണ്ടതോടെ ഭയന്ന് ഡ്രൈവര്‍മാര്‍ വാഹനം ഒതുക്കിനിര്ത്തിയതോടെ വലിയ ഗതാഗതക്കുരുക്കിനും ഇടയാക്കി. റോഡ് മുറിച്ചു കടന്ന അനാക്കോണ്ട കുറ്റിക്കാട്ടില്‍ മറയുന്ന കാഴ്ചയാണ് വീഡിയോയുടെ പ്രസക്തഭാഗം. ട്വിറ്ററില്‍ പങ്കുവെച്ച വീഡിയോ ഒരു കോടിയില്‍പ്പരം ആളുകളാണ് കണ്ടത്. 59,000 ലൈക്കാണ് വീഡോയയ്ക്ക് കിട്ടിയത്.
Welcome to Brazil pic.twitter.com/PBti3mIabC
— Nature is Amazing ☘️ (@AMAZlNGNATURE) June 5, 2024






