അബുദാബി: തലതിരിഞ്ഞ ദേശീയ പതാകയുടെ പശ്ചാത്തലത്തില്‍ ഫോട്ടോയ്ക്ക് പോസ് ചെയ്ത് കേന്ദ്രമന്ത്രി പീയൂഷ് ഗോയല്‍. അബുദാബി സന്ദര്‍ശനത്തിനിടെ സൗദി ഊര്‍ജ്ജ മന്ത്രി ഖാലിദ് അല്‍ ഫാലിഹിനൊപ്പം നില്ക്കുന്ന ചിത്രത്തിന്റെ പശ്ചാത്തലത്തിലാണ് ദേശീയ പതാക തലതിരിഞ്ഞിരിക്കുന്നത്. തെറ്റ് ശ്രദ്ധിക്കാതെ പീയൂഷ് ഗോയല്‍ ഫോട്ടോയ്ക്ക് പോസ് ചെയ്യുകയായിരുന്നു.
സുസ്ഥിര ഊര്‍ജ്ജ കോണ്‍ഫറന്‍സില്‍ പങ്കെടുക്കുന്നതിന് മന്ത്രി അബുദാബിയില്‍ എത്തിയപ്പോഴായിരുന്നു സംഭവം. ദേശീയ പതാക തലതിരിച്ച് കെട്ടുന്നത് അനാദരവും ഫ്ളാഗ് കോഡിന് വിരുദ്ധവുമാണ്. 2015ല്‍ ക്വാലാലംപൂരില്‍ നടന്ന ആസിയാന്‍ ഉച്ചകോടിക്കിടെ പ്രധാനമന്ത്രി നരേന്ദ്ര മോഡിയും തലതിരിഞ്ഞ പതാകയുടെ പശ്ചാത്തലത്തില്‍ ഫോട്ടോയ്ക്ക് പോസ് ചെയ്തിരുന്നു.






