
കുവൈത്ത് സിറ്റി; പോലീസ് ഉദ്യോഗസ്ഥര്‍ക്ക് നേരെ അതിക്രമം നടത്തിയ സ്ത്രീ കസ്റ്റഡിയില്‍. സംഭവം നടന്നത് സാല്‍മിയ മേഖലയിലാണ്. സംഭവത്തിന് തുടക്കം ഇന്ത്യക്കാരനായ ലോറി ഡ്രൈവര്‍ വാഹനം ഇടിപ്പിച്ചതായി യുവതി ആഭ്യന്തര മന്ത്രാലയത്തില്‍ റിപ്പോര്‍ട്ട് ചെയ്തതാണ്.
വിവരം ലഭിച്ചതിന് പിന്നാലെ പോലീസ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തിയപ്പോള്‍ ഡ്രൈവറെ അറസ്റ്റ് ചെയ്യണമെന്ന് സ്ത്രീ ആവശ്യപ്പെട്ടു. എന്നാല്‍ അവര്‍ ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്താനും അധിക്ഷേപിക്കാനും ശാരീരകമായി ആക്രമിക്കാനും തുടങ്ങിയതിന് പിന്നാലെയാണ് സ്ഥിതി വഷളായത്. ഇതോടെ യുവതിയെ പൊലീസ് കസ്റ്റഡിയില്‍ എടുക്കുകയായിരുന്നു. സുരക്ഷാ ജീവനക്കാരെ മര്‍ദിച്ചതിനും അവരുടെ വീഡിയോ പകര്‍ത്തിയതിനുമാണ് കേസെടുത്തത്.






