
കേരളത്തിന്റെ പതിമൂന്നാമത് മുഖ്യമന്ത്രിയായി വിഡി സതീശനെ തെരഞ്ഞെടുത്തതിന് പിന്നാലെ രമേശ് ചെന്നിത്തലയെ പരിഹസിച്ചും വിമർശിച്ചും കൊണ്ടുള്ള ചില പോസ്റ്റുകളും കമന്റുകളും സോഷ്യൽ മീഡിയയിൽ നിറയുന്നുണ്ട്. ഇവയ്ക്ക് മറുപടി എന്നോണം ചെന്നിത്തലയെ കുറിച്ച് സന്തോഷ് പണ്ഡിറ്റ് പറഞ്ഞ കാര്യങ്ങൾ ശ്രദ്ധനേടുകയാണ്.
ഏറ്റവും സീനിയറും, സൗമ്യനും, കഴിവുള്ള നേതാവുമാണ് ചെന്നിത്തല എന്ന് സന്തോഷ് പറയുന്നു. ഇന്നുവരെ ഒരു മോശം റിമാർക്കോ, പിആർ വർക്കോ സ്ഥാനമാനങ്ങൾ കിട്ടുവാൻ ബഹളം വയ്ക്കുകയോ ചെയ്തിട്ടില്ലെന്ന് പറഞ്ഞ സന്തോഷ്, മുഖ്യമന്ത്രി ആക്കിയാലും ഇല്ലെങ്കിലും ചെന്നിത്തല എന്നും ലക്ഷങ്ങളുടെ മനസ്സിൽ ഗ്രേറ്റ് ലീഡർ ആണെന്നും കൂട്ടിച്ചേർത്തു.
"രമേശ് ചെന്നിത്തല ജി. ഏറ്റവും സീനിയറും, സൗമ്യനും, കഴിവുള്ള നേതാവുമാണ്. ഇന്നുവരെ ഒരു മോശം റിമാർക്ക് ഇല്ലാത്ത നേതാവ്. കരിയറിൽ ഒരിക്കലും പിആർ വർക്ക് ചെയ്തില്ല. സ്ഥാനമാനങ്ങൾ കിട്ടുവാൻ ബഹളം വെച്ചില്ല. 40 വർഷം മുമ്പ് മന്ത്രി ആയിട്ടുണ്ട്. എത്രയോ കോൺഗ്രസ് മുഖ്യമന്ത്രിമാരുടെ കൂടെ കട്ടക്ക് വർക്ക് ചെയ്ത ജന നായകൻ. കൂടെ നല്ലൊരു പ്രതിപക്ഷ നേതാവ് എന്ന പേര് ഉണ്ടാക്കി എടുത്തയാൾ .(ചില ന്യൂ ജെൻ "പാൽകുപ്പികളുടെ" അറിവിലേക്കായി ചുമ്മാ പറഞ്ഞന്നേ ഉള്ളു. ) പാർട്ടി നിങ്ങളെ മുഖ്യമന്ത്രി ആക്കിയാലും ഇല്ലെങ്കിലും നിങ്ങൾ എന്നും ലക്ഷങ്ങളുടെ മനസ്സിൽ ഗ്രേറ്റ് ലീഡർ ആണ് ഡിയർ..കൂൾ", എന്നായിരുന്നു സന്തോഷ് പണ്ഡിറ്റിന്റെ വാക്കുകൾ






