
കൊച്ചി : ആലുവയിൽ എംഡിഎംഎയുമായി യുവതി പിടിയിൽ. ഡല്‍ഹിയിൽ നിന്നും കേരള എക്സ്പ്രസിൽ വന്നിറങ്ങിയ ബെംഗളൂരു സ്വദേശിനി സെമിൽ അക്തർ എന്ന 26 കാരിയാണ് പോലീസിന്റെ് പിടിയിലായത്.
ആലുവ റൂറൽ എസ് പിയുടെ കീഴിലുള്ള ഡാൻസാഫ് ടീമാണ് യുവതിയെ പിടികൂടിയത്. ഹീറ്ററിൻ്റെ ബോക്സിനുള്ളിൽ ഖര രൂപത്തിലൊളിപ്പിച്ച ലഹരി ഒരു കിലോയോളം വരും.






