
ചെയ്യാത്ത കുറ്റത്തിന് വര്‍ഷങ്ങളോളം ജയിലില്‍ ശിക്ഷ അനുഭവിക്കുകയും, ഒടുവില്‍ നിരപരാധിയാണെന്ന് എന്ന് തെളിയിക്കപ്പെട്ട് മോചിതരാകുകയും ചെയ്യുന്ന നിരവധി ആളുകളെ കുറിച്ച് നാം കേട്ടിട്ടുണ്ട്. ഇത്തരത്തില്‍ യുഎസ്സിന്റെ ചരിത്രത്തില്‍ തന്നെ അങ്ങനെ ഏറ്റവുമധികം കാലം ജയിലഴികള്‍ക്കുള്ളില്‍ കഴിഞ്ഞ സ്ത്രീയാണ് സാന്ദ്ര ഹെമ്മേ എന്ന 64 കാരി. ഹെമ്മേ ചെയ്യാത്ത കൊലപാതകക്കുറ്റത്തിന് ജയിലില്‍ കഴിഞ്ഞത് നാല് പതിറ്റാണ്ടുകളാണ്. എന്നാല്‍ അവരിപ്പോള്‍ നിരപരാധിയാണ് എന്ന് തെളിയിക്കപ്പെട്ടിരിക്കുകയാണ്.
നിരപരാധിയാണ് എന്ന് തെളിഞ്ഞെങ്കിലും ഹെമ്മേ ജയിലില്‍ നിന്നും പുറത്തിറങ്ങിയിട്ടില്ല. മാനസികമായി പ്രശ്നമുള്ള ആളായിരുന്നു ഹെമ്മേ. അവളുടെ നിരപരാധിത്വം വ്യക്തവും നിസ്സന്ദേഹവുമാണ് എന്നാണ് ജഡ്ജി പറഞ്ഞത്. എന്നാല്‍ പ്രോസിക്യൂട്ടര്‍മാര്‍ ഈ തീരുമാനത്തിനെതിരെ അപ്പീല്‍ പോവകുയായിരുന്നു. ഹെമ്മെയെ ജയിലില്‍ തന്നെ പാര്‍പ്പിക്കണമെന്നായിരുന്നു അവരുടെ ആവശ്യം. ഇവര്‍ അപകടകാരിയാണെന്നും മുന്‍പ് ജയിലില്‍ സഹതടവുകാരെ ആക്രമിച്ചു എന്നുമാണ് പ്രോസിക്യൂട്ടര്‍മാര്‍ പറയുന്നത്.
എന്നാല്‍ അതേസമയം കൊലപാതകം നടത്തിയത് ഒരു പോലീസുകാരനാണ് എന്നതിലേക്കാണ് തെളിവുകള്‍ വിരല്‍ ചൂണ്ടുന്നത് എന്നും ഹെമ്മേയെ വെറുതെ വിടണം എന്നുമാണ് അവളുടെ അഭിഭാഷകര്‍ വാദിച്ചത്. ഹെമ്മേയാണ് കുറ്റം ചെയ്തത് എന്ന് പറയാനുണ്ടായ ഒരേയൊരു കാരണം അവളുടെ മൊഴിയാണ്. എന്നാല്‍ ആ സമയത്ത് അവള് മാനസികമായി നല്ല അവസ്ഥയിലായിരുന്നില്ല എന്നും മരുന്ന് കഴിക്കുന്ന അവസ്ഥയിലായിരുന്നു എന്നുമാണ് പറയുന്നത്. സാഹചര്യത്തെളിവുകളൊന്നും തന്നെ ഹെമ്മേയുടെ മൊഴികളുമായി പൊരുത്തപ്പെടുന്നുണ്ടായിരുന്നില്ല.
1980-ല്‍ മിസോറിയിലെ സെന്റ് ജോസഫിലുള്ള പട്രീഷ്യ ജെഷ്കെ എന്ന ലൈബ്രറി പ്രവര്‍ത്തകയെ കൊന്നതായിരുന്നു ഹെമ്മേയ്ക്കെതിരെയുള്ള കേസ്. ഹെമ്മേയ്ക്ക് അവരെ അറിയുക പോലുമില്ലായിരുന്നു എന്നും നേരത്തെ കണ്ടിട്ടുപോലുമില്ലായിരുന്നു എന്നും പറയുന്നു. മാത്രമല്ല ജെഷ്കതെ കൊല്ലാന്‍ തക്കതായ ഒരു കാര്യവും ഹെമ്മെയ്ക്കില്ല എന്നും പറയുന്നു






