
ഇന്ത്യന്‍ വിനോദ സഞ്ചാരകേന്ദ്രങ്ങള്‍ വിദേശികളുടെ പ്രിയപ്പെട്ട ഇടങ്ങളിലൊന്നാണ്. സ്ഥലങ്ങള്‍ കണ്ടാസ്വദിച്ച് മടങ്ങിപ്പോകാന്‍ മാത്രമല്ല. ഇന്ത്യയിലെ പ്രാദേശിക കാഴ്ചകളും മറ്റും കണ്ടും അനുഭവിച്ചും അറിയാന്‍ കൂടിയാണ്. ഷോപ്പിംഗ് മാളിലും മറ്റും മാത്രം പോവാതെ ഇന്ത്യയിലെ തെരുവുകളിലെ കടകളിലും ഇവര്‍ ചെല്ലാറുണ്ട്. അതുപോലെ തന്നെ ഇന്ത്യയില്‍ വന്ന് ചെറിയ ചെറിയ ബാര്ബര്ഷോപ്പുകളില നിന്ന് മസ്സാജ് ചെയ്യിക്കുന്നവരും ഉണ്ട്. അടുത്തിടെ അതുപോലെ ഒരു വീഡിയോ സോഷ്യല്‍ മീഡിയയില്‍ വളരെ ശ്രദ്ധനേടി. മൂംബൈയിലെ ഒരു ബാര്‍ബര്‍ ഷോപ്പില്‍ മസ്സാജ് ചെയ്യാന്‍ എത്തിയ യുവതിയുടെ വീഡിയോയാണിത്.
@maryatheofficial എന്ന ഇന്‍സ്റ്റഗ്രാം അക്കൗണ്ടാണ് വീഡിയോ പങ്കുവച്ചിരിക്കുന്നത്. മുംബൈയിലെ ബാന്ദ്രയിലുള്ള ഒരു ബാര്‍ബര്‍ഷോപ്പിലാണ് യുവതി തല മസ്സാജ് ചെയ്യുന്നതിന് വേണ്ടി ചെല്ലുന്നത്. അവിടെവച്ച് സന്ദീപ് ശര്‍മ്മ എന്ന ബാര്‍ബറാണ് യുവതിയുടെ തല മസ്സാജ് ചെയ്യുന്നത്. ആദ്യം തലയില്‍ എണ്ണയൊഴക്കുകയും പിന്നീട് മസ്സാജ് ചെയ്യുകയുമാണ് ഇയാള്‍ ചെയ്യുന്നത്. ഒരു മെഷീന് ഉപയോഗിച്ചും മസ്സാജിംഗ് തുടരുന്നത് കാണാം. പിന്നീട് അവളുടെ മൂക്കും മസ്സാജ് ചെയ്യുന്നുണ്ട്. അവള് തുമ്മുന്നതും പിന്നീട് ചിരിക്കുന്നതും കാണാം. പുറത്ത് ഇടിച്ചുകൊടുക്കുന്നതും ഒക്കെയും വീഡിയോയില്‍ കാണാം.
റഷ്യന്‍ ഇന്‍ഫ്ളുവന്‍സറായ യുവതി അടുത്തിടെയാണ് ഇന്ത്യയിലെത്തുകയും താജ്മഹല്‍ അടക്കമുള്ള സ്ഥലങ്ങള്‍ സന്ദര്‍ശിച്ചത്. ഒപ്പം തന്നെ മറ്റ് പലയിടങ്ങളും അവള് സന്ദര്‍ശിക്കുകയും അതിനെ കുറിച്ചുളള റീലുകള്‍ പങ്കുവയ്ക്കുകയും ചെയ്തിട്ടുണ്ട്. ഏതായാലും നിമിഷ നേരങ്ങള്‍ക്കുള്ളിലാണ് വീഡിയോ വൈറലായത്. നിരവധി ആളുകളാണ് വീഡിയോയ്ക്ക് കമന്റുമായി രംഗത്തെത്തിയത്.






