
അഹമ്മദാബാദ്: റീല്‍സ് ഷൂട്ടിനായി മഹീന്ദ്ര ഥാര്‍ എസ്യുവിയുമായി കടലിലിറങ്ങിയ യുവാക്കള്‍ക്ക് കിട്ടിയത് എട്ടിന്റെ പണി. ചിത്രീകരണത്തിനിടെ വാഹനം കടലില്‍ കുടുങ്ങി. നാട്ടുകാരുടെ സഹായത്തോടെ ഏറെ പണിപ്പെട്ടാണ് വാഹനം കരക്കെത്തിച്ചത്. ഗുജറാത്തിലെ മുദ്ര ബീച്ചിലാണ് സംഭവം. കടല്‍ ക്ഷോഭിച്ച് നില്ക്കുന്ന സമയത്തായിരുന്നു യുവാക്കളുടെ സാഹസികത. സംഭവമറിഞ്ഞ് പോലീസും സ്ഥലത്തെത്തി. പൊതുസ്ഥലത്ത് മോശമായി പെരുമാറിയെന്നാരോപിച്ച് രണ്ട് പേര്‍ക്കെതിരെ പോലീസ് കേസെടുക്കുകയും ചെയ്തു.







Comments