
വയനാട്ടിലെ മക്കിമല കോടക്കാട് കണ്ടെത്തിയ ബോംബ് നിയന്ത്രിത സ്ഫോടനത്തിലൂടെ നിർവീര്യമാക്കി. മാവോയിസ്റ്റുകൾ തണ്ടർബോൾട്ടിനെ ഉന്നമിട്ട് കുഴിച്ചിട്ടതാകാം ഇതെന്നാണ് പ്രാഥമിക നിഗമനം. യു എ പി എ ചുമത്തി തലപ്പുഴ പോലീസ് കേസെടുത്തു. പ്രദേശത്ത് തണ്ടർബോൾട്ട് ജാഗ്ര പുലർത്തുന്നുണ്ട്.
മാവോയിസ്റ്റുകൾ വന്നുപോകുന്ന വഴിയാണിത്. തണ്ടർബോൾട്ട് പട്രോളിംഗ് നടത്തുന്ന മേഖലയും കൂടിയാണ്. മരത്തിനു കീഴെ വയറിന്റെ അറ്റം കണ്ടത് ഇവിടെ ഫെൻസിങ് പരിശോധിക്കാൻ പോയ വനം വാച്ചർമാരാണ്. സംശയം തോന്നി പരിശോധിച്ചപ്പോൾ ദുരൂഹമായ ചിലത് കണ്ടു. 30 മീറ്റർ നീളത്തിലായിരുന്നു വയർ. ഒരറ്റം സ്ഫോടക ശേഖരത്തിൽ ഘടിപ്പിച്ചിരിക്കുകയാണ്. മരത്തിന്റെ മറവിൽ ഇരുന്നു. തണ്ടർബോൾട്ട് വരുമ്പോൾ സ്ഫോടനം നടത്താൻ നടത്താൻ പാകത്തിന് ഒരുക്കി വച്ചത് പോലെയാണ് ഇത് കാണപ്പെട്ടത്.
ആദ്യമായാണ് കേരളത്തിൽ ഉഗ്രശേഷിയുള്ള ബോംബ് കണ്ടെത്തുന്നത്. കഴിഞ്ഞ ദിവസം പുല്ലരിയാൻ പോയവരും വയറുകൾ കണ്ടിരുന്നു. തുടർന്ന് കണ്ണൂർ, വയനാട്, കോഴിക്കോട് ബോംബ് സ്ക്വാഡുകൾ എത്തി, രാവിലെ 8.55 ഓടെ ബോംബുകൾ നിർവീര്യമാക്കി.






